പുകവലിക്കെതിരെ നടപടി  ശക്തമാക്കും  –ആരോഗ്യമന്ത്രാലയം

കുവൈത്ത് സിറ്റി: പുകവലിക്കെതിരായ നിയമ നടപടികള്‍ ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രാലയം പൊതുജനാരോഗ്യവിഭാഗം അസി. അണ്ടര്‍ സെക്രട്ടറി ഖൈസ് അദ്ദുവൈരി വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയം, നീതിന്യായ മന്ത്രാലയം എന്നിവയുമായി  സഹകരിച്ചുകൊണ്ടായിരിക്കുമിതെന്ന് അദ്ദേഹം വ്യക്തമാക്കി. യുവാക്കളിലും സ്ത്രീകളിലും പുകവലി വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. പുകയില ഉല്‍പന്നങ്ങളുടെ നികുതി ഇരട്ടിയാക്കുമെന്നും പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നവര്‍ക്കുള്ള പിഴ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.