കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് ഇന്ത്യക്കാര്‍ പട്ടിണിയിലായ വ്യാപക പരാതികളില്ളെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു. ഒറ്റപ്പെട്ട പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പെട്ടത് പരിഹരിച്ചുവരുന്നു. സൗദിയിലും കുവൈത്തിലും ഇന്ത്യക്കാര്‍ തൊഴില്‍ നഷ്ടപ്പെട്ട് പട്ടിണിയിലാണെന്നും ഇവരെ സഹായിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്നുമുള്ള ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍െറ പ്രസ്താവനയെ തുടര്‍ന്ന് പ്രതികരണമാരാഞ്ഞപ്പോഴാണ് എംബസിയുടെ വിശദീകരണം. നിരവധി ഇന്ത്യക്കാര്‍ തൊഴില്‍ നഷ്ടപ്പെട്ടും ശമ്പളം കിട്ടാതെയും ഫാക്ടറി അടച്ചുപൂട്ടുക വഴിയും പ്രയാസപ്പെടുന്നതായി സുഷമ സ്വരാജ് പറഞ്ഞിരുന്നു. അതേസമയം, കുവൈത്തില്‍ പ്രശ്നം പരിഹരിക്കാന്‍ എളുപ്പമാണെന്നും സൗദിയിലാണ് രൂക്ഷമെന്നും സുഷമ സ്വരാജിന്‍െറ വാര്‍ത്താക്കുറിപ്പിലുണ്ട്.
നേരത്തേ, ഡീസല്‍ കള്ളക്കടത്ത് കേസില്‍ ഉള്‍പ്പെട്ട നാല് ഇന്ത്യന്‍ നാവികര്‍ നാട്ടില്‍പോകാനാകാതെ ദുരിതത്തിലായത് സംബന്ധിച്ച് വാര്‍ത്തയായിരുന്നു. പഞ്ചാബുകാരനായ സാവിഷ് സിങ്, ബിഹാര്‍ സ്വദേശി രാജേഷ് കുമാര്‍, രാജസ്ഥാന്‍കാരനായ രാംസ്വരൂപ്, പശ്ചിമ ബംഗാളില്‍നിന്നുള്ള ജാബിര്‍ അലി മൊണ്ടേല്‍ എന്നിവരാണ് നിയമക്കുരുക്കില്‍പെട്ട് കുവൈത്തില്‍ കഴിയുന്നത്. ഈ വിഷയം ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ ശ്രദ്ധയിലത്തെിയിരുന്നു.
അടുത്തിടെ ഖറാഫി നാഷനല്‍ കമ്പനിയിലെ തൊഴില്‍പ്രശ്നവുമായി ബന്ധപ്പെട്ട് പി. കരുണാകരന്‍ എം.പി സുഷമ സ്വരാജിന് കത്തയച്ചിരുന്നു. ഇതടക്കം പരിഗണിച്ചാണ് അവര്‍ തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇടപെടുമെന്നും ഭരണാധികാരികളുമായി സംസാരിക്കുമെന്നും പറഞ്ഞത്. ഖറാഫി നാഷനലിലെ സമരം അവസാനിച്ചിട്ടുണ്ട്. എന്നാല്‍, തൊഴിലാളികള്‍ക്ക് ശമ്പളക്കുടിശ്ശിക ലഭിച്ചിട്ടില്ല. ആഗസ്റ്റ് ആറിനകം കൊടുത്തുതീര്‍ക്കുമെന്നാണ് കമ്പനി അധികൃതരുടെ വാഗ്ദാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.