??????? ????????? ??????????????????????? ???????? ??????

മുത്തുമായി അവര്‍ നാളെയത്തെും

കുവൈത്ത് സിറ്റി: പകലന്തിയോളം കടലില്‍ മുങ്ങിയും രാവേറുവോളം ആടിയും പാടിയും ഒരുകൂട്ടം യുവാക്കള്‍ ആഘോഷത്തിന്‍െറ പരകോടിയിലാണ്. നാടന്‍പാട്ടുകളും ചുവടുകളുമായി രാവേറെ ചെല്ലുവോളം ആടിത്തിമിര്‍ക്കുന്ന സംഘം പകല്‍ അധ്വാനത്തിന്‍െറ മഹത്വമാണ് ആഘോഷിക്കുന്നത്. 
പായക്കപ്പലിലേറി കടലിന്‍െറ ആഴങ്ങളിലേക്ക് മുങ്ങിത്താഴുന്ന ഈ യുവാക്കള്‍ പൊങ്ങുന്നത് നിറയെ മുത്തുകള്‍ കാത്തുവെച്ച ചിപ്പികളുമായാണ്. 
ഇല്ലായ്മകളുടെ മരുഭൂമിയില്‍ പൂര്‍വികര്‍ അതിജീവനത്തിനായി തരണം ചെയ്ത വെല്ലുവിളികള്‍ ആഘോഷപൂര്‍വം ഏറ്റെടുക്കുകയാണ് യുവത. 
മുത്തുവാരല്‍ ഉത്സവമെന്ന പാരമ്പര്യത്തിലേക്കുള്ള തിരിച്ചുപോക്കിന്‍െറ ആഘോഷ വേദിയിലെ അനുഭവങ്ങള്‍ അതിമനോഹരം തന്നെ. 193 യുവാക്കളാണ് ഇത്തവണ മുത്തുവാരല്‍ ഉത്സവത്തില്‍ പങ്കെടുക്കുന്നത്. പൈതൃകത്തിന്‍െറ പൊരുളുതേടിപ്പോയ നാടിന്‍െറ മുത്തുകള്‍ക്ക് നാളെ കാത്തിരിക്കുന്നത് വന്‍ വരവേല്‍പാണ്. മുങ്ങിയെടുത്ത മുത്തുകളുമായി അവര്‍ ശനിയാഴ്ച തീരമണയുമ്പോള്‍ സ്വീകരിക്കാന്‍ കരയില്‍ ബന്ധുമിത്രാദികളും സുഹൃത്തുക്കളും എല്ലാമുണ്ടാകും. 
തങ്ങളുടെ കഠിനാധ്വാനത്തിന്‍െറ ഫലം അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന് സമര്‍പ്പിക്കുന്നതോടെ നാടിന്‍െറ ഓമനകളായി മാറിയ ഇവര്‍ക്ക് പിന്നെ പാരിതോഷികങ്ങളുടെ ചാകരയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.