കുവൈത്ത് സിറ്റി: കുറ്റവാളികളെ പരസ്പരം കൈമാറുന്നതിനുള്ള ധാരണാപത്രത്തില്‍ കുവൈത്തും ബ്രിട്ടനും ഒപ്പുവെച്ചു. കുവൈത്തില്‍ സന്ദര്‍ശനം നടത്തുന്ന പശ്ചിമേഷ്യന്‍ കാര്യങ്ങളുമായി ബന്ധപ്പെട്ട ബ്രിട്ടീഷ് മന്ത്രി ടുബായിസ് അല്‍വോഡും കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഖാലിദ് സുലൈമാന്‍ അല്‍ ജാറുല്ലയുമാണ് ധാരണാ പത്രത്തില്‍ ഒപ്പുവെച്ചത്.
അതേസമയം, മന്ത്രിസഭയുടെയും തുടര്‍ന്ന് പാര്‍ലമെന്‍റിന്‍െറയും അംഗീകാരം നേടിയ ശേഷമേ കരാര്‍ പ്രാവര്‍ത്തികമാവൂ. കരാര്‍ പ്രാവര്‍ത്തികമാകുന്നതോടെ രാജ്യത്ത് കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട് പിടിയിലാകുന്ന ബ്രിട്ടീഷ് പൗരന്മാരെ തുടര്‍നടപടികള്‍ക്കായി ബ്രിട്ടന് വിട്ടുകൊടുക്കാന്‍ കുവൈത്ത് ബാധ്യസ്ഥമാകും.
തിരിച്ച് ഇതേ ബാധ്യത ബ്രിട്ടനും ഉണ്ടാവും. കുവൈത്തും ബ്രിട്ടനും തമ്മിലുള്ള സുഹൃദ് ബന്ധത്തിന് ചരിത്രത്തോളം പഴക്കമുണ്ടെന്ന് ഒപ്പുവെക്കല്‍ ചടങ്ങിന് ശേഷം നടത്തിയ പ്രസ്താവനയില്‍ ബ്രിട്ടീഷ് മന്ത്രി പറഞ്ഞു.
കുവൈത്തി വിദ്യാര്‍ഥികള്‍ക്കുള്ള സ്റ്റഡി വിസയുള്‍പ്പെടെ കാര്യങ്ങളില്‍ ഉദാരനയമാണ് ബ്രിട്ടനുള്ളത്. കുവൈത്തില്‍നിന്നുള്ള സന്ദര്‍ശകര്‍, വിദ്യാര്‍ഥികള്‍, ബിസിനസ് സംരംഭകര്‍ എന്നിവര്‍ക്കായി ബ്രിട്ടന്‍െറ വാതില്‍ എപ്പോഴും തുറക്കപ്പെട്ടിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.