കുവൈത്ത് സിറ്റി: മസ്ജിദ് ഇമാം സാദിഖ് ചാവേര്‍ സ്ഫോടന കേസ് കഴിഞ്ഞാല്‍ രാജ്യത്ത് പിന്നീട് രജിസ്റ്റര്‍ ചെയ്യപ്പെട്ട ഏറ്റവും പ്രമാദമായ കേസില്‍ ഇന്ന് കോടതി വിധിപറയും. രാജ്യത്ത് സംഘട്ടനവും അതുവഴി അസ്ഥിരതയും സൃഷ്ടിക്കാന്‍ ഇറാനുമായും ഹിസ്ബുല്ലയുമായും ചേര്‍ന്ന് ചാരപ്രവര്‍ത്തനം നടത്തിയ കേസിലെ പ്രതികള്‍ക്കെതിരെയാണ് ചൊവ്വാഴ്ച കുറ്റാന്വേഷണ കോടതി വിധി പ്രസ്താവിക്കുക. അബ്ദലിയില്‍നിന്ന് വന്‍ ആയുധ ശേഖരവും സ്ഫോടക വസ്തുക്കളും പിടികൂടിയതോടെയാണ് സംഘത്തിന്‍െറ ഗൂഢപ്രവര്‍ത്തനങ്ങളെ കുറിച്ച് സുരക്ഷാ വിഭാഗത്തിന് വിവരം ലഭിച്ചത്. അബ്ദലി ചാരസെല്‍ കേസില്‍ ഒരു ഇറാനി പൗരനടക്കം ആകെ 25 പ്രതികളാണുള്ളത്. വിധിപറയുന്നത് കണക്കിലെടുത്ത് സിറ്റിയിലെ കോടതിയിലും പരിസരത്തും വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് കൈകൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.