ആരോഗ്യമന്ത്രി അലി അല്‍ ഉബൈദിക്കെതിരെ പാര്‍ലമെന്‍റില്‍ കുറ്റവിചാരണ തുടങ്ങി

കുവൈത്ത് സിറ്റി: എം.പി നബീല്‍ അല്‍ ഫാദിലിന്‍െറ ആകസ്മിക നിര്യാണത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച പാര്‍ലമെന്‍റ് നടപടികള്‍ ഇന്നലെ പുനരാരംഭിച്ചു. 
ഫാദിലിന്‍െറ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ആരംഭിച്ച സഭ ആരോഗ്യമന്ത്രി ഡോ. അലി അല്‍ ഉബൈദിക്കെതിരയ കുറ്റവിചാരണാ നോട്ടീസ് പരിഗണനക്ക് എടുത്തു. 
എം.പിമാരായ റാകാന്‍ അന്നിസ്ഫ്, ഹംദാന്‍ അല്‍ ആസിമി എന്നിവരാണ് ആരോഗ്യമന്ത്രി അലി അല്‍ ഉബൈദിയെ കുറ്റവിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിമിന് നോട്ടീസ് നല്‍കിയിരുന്നത്. മന്ത്രാലയത്തിന് കീഴിലെ ആശുപത്രികളിലേക്കും ക്ളിനിക്കുകളിലേക്കും മരുന്നുകളും മെഡിക്കല്‍ സാമഗ്രികളും വാങ്ങിയതുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍, മന്ത്രാലയത്തിലെ വിവിധ ഡിപ്പാര്‍ട്ട്മെന്‍റുകളെ കമ്പ്യൂട്ടര്‍ ശൃംഖലകളുമായി ബന്ധിപ്പിക്കുന്ന 
പദ്ധതിയുടെ പോരായ്മകള്‍, സ്വദേശികള്‍ക്കുള്ള വിദേശ ചികിത്സയുമായി ബന്ധപ്പെട്ട കെടുകാര്യസ്ഥതകള്‍, ഉദ്യോഗസ്ഥതലത്തിലും ഭരണതലത്തിലും നിരീക്ഷണത്തിന്‍െറ അഭാവത്തില്‍ നടക്കുന്ന അഴിമതികള്‍ തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് ഇരുവരും മന്ത്രിയെ കുറ്റവിചാരണ നടത്തണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.