നഴ്സിങ് റിക്രൂട്ട്മെന്‍റ് ചര്‍ച്ചക്കായി കേരളസംഘം കുവൈത്തിലത്തെും

കുവൈത്ത് സിറ്റി: സര്‍ക്കാര്‍ ഏജന്‍സികള്‍വഴി ഇന്ത്യയില്‍നിന്നുള്ള നഴ്സിങ് റിക്രൂട്ട്മെന്‍റ് നടപടിക്രമങ്ങള്‍ക്ക് വേഗംകൂട്ടുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫിന്‍െറ നേതൃത്വത്തിലുള്ള ഒൗദ്യോഗിക സംഘം കുവൈത്ത് സന്ദര്‍ശനത്തിനത്തെുന്നു. ഈമാസം 21ന് കുവൈത്തിലത്തെുന്ന സംഘത്തില്‍ നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ്, നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ ആര്‍.എസ്. കണ്ണന്‍ എന്നിവരുമുണ്ടാവും. 
സ്വകാര്യ ഏജന്‍സികളെ ഒഴിവാക്കി ഇന്ത്യയില്‍നിന്നുള്ള നഴ്സിങ് നിയമനം സര്‍ക്കാര്‍ ഏജന്‍സികള്‍ മാത്രം വഴിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ തീരുമാനിച്ചിരുന്നു. ഇതിനായി കേരള സര്‍ക്കാറിന്‍െറ കീഴിലുള്ള നോര്‍ക്ക റൂട്ട്സ്, ഓവര്‍സീസ് ഡെവലപ്മെന്‍റ് ആന്‍ഡ് എംപ്ളോയ്മെന്‍റ് പ്രമോഷന്‍ കണ്‍സള്‍ട്ടന്‍റ്സ് (ഒഡാപെക്), തമിഴ്നാട്ടിലെ ഓവര്‍സീസ് മാന്‍പവര്‍ കോര്‍പറേഷന്‍ എന്നീ ഏജന്‍സികളെയാണ് ചുമതലപ്പെടുത്തിയിരുന്നത്. കേന്ദ്ര സര്‍ക്കാറിന്‍െറ ഇ-മൈഗ്രേറ്റ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഈ ഏജന്‍സികള്‍വഴി ഇന്ത്യയില്‍നിന്ന് നഴ്സുമാരെ റിക്രൂട്ട് ചെയ്തുനല്‍കാനാണ് തീരുമാനിച്ചത്. ആവശ്യമുള്ള നഴ്സുമാരുടെ എണ്ണം അറിയിച്ച് തൊഴിലുടമകള്‍ക്കും കുവൈത്തിലെ റിക്രൂട്ടിങ് ഏജന്‍സികള്‍ക്കുമെല്ലാം ഇതില്‍ രജിസ്റ്റര്‍ ചെയ്യാം. വിദേശജോലി തേടുന്ന ഇന്ത്യന്‍ നഴ്സുമാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനും ഇതില്‍ സംവിധാനമുണ്ട്. ഇതേതുടര്‍ന്ന് സംസ്ഥാന തൊഴില്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസ്, നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ്, നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ ആര്‍.എസ്. കണ്ണന്‍, ഒഡാപെക് എം.ഡി ജി.എന്‍. മുരളീധരന്‍ എന്നിവര്‍ കഴിഞ്ഞ ഏപ്രിലില്‍ കുവൈത്ത് സന്ദര്‍ശിച്ച് ആരോഗ്യ മന്ത്രാലയം അധികൃതരുമായി ആദ്യഘട്ട കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്‍െറ തുടര്‍ച്ചയായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഏജന്‍സികളുടെ കാര്യക്ഷമത വിലയിരുത്തുന്നതിനായി കുവൈത്ത് ആരോഗ്യമന്ത്രാലയം പ്രതിനിധികള്‍ കഴിഞ്ഞമാസം കേരളം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ചില സാങ്കേതികകാരണങ്ങളാല്‍ അത് നടന്നില്ല. 
ഇവരുടെ സന്ദര്‍ശനം താമസിയാതെ ഉണ്ടാവുമെന്നാണറിയുന്നത്. അതിനിടെയാണ് മന്ത്രി കെ.സി. ജോസഫും സംഘവും കുവൈത്തിലത്തെുന്നത്. വിദേശങ്ങളിലേക്കുള്ള നഴ്സിങ് നിയമനത്തിനായി സ്വകാര്യ ഏജന്‍സികള്‍ ലക്ഷങ്ങള്‍ കൈക്കൂലി ഈടാക്കുന്നതായി കണ്ടത്തെിയതിനെ തുടര്‍ന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ റിക്രൂട്ടിങ് അധികാരം സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയത്. കുവൈത്തില്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് ലഭിക്കുന്ന റിക്രൂട്ടിങ് കരാറുകള്‍ ഇന്ത്യയിലെ ഏജന്‍സികള്‍ക്ക് കൈമാറുകയും അതുവഴി ഈടാക്കുന്ന കോഴ വീതംവെച്ചെടുക്കുകയും ചെയ്യുന്ന സംവിധാനമാണ് വര്‍ഷങ്ങളായി തുടര്‍ന്നുവരുന്നത്. കുവൈത്തിലെ ഏജന്‍സികളെക്കുറിച്ച് ആരോഗ്യമന്ത്രാലയത്തിലെ ജീവനക്കാര്‍ ആരോപണം ഉന്നയിച്ചതോടെയാണ് പ്രശ്നത്തില്‍ ഇടപെടാന്‍ കുവൈത്ത് ആരോഗ്യമന്ത്രാലയം തീരുമാനിച്ചത്. ഇതേഘട്ടത്തില്‍തന്നെ നഴ്സിങ് റിക്രൂട്ട്മെന്‍റിന്‍െറ മറവില്‍ നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് കുവൈത്തിലെ ഇന്ത്യന്‍ എംബസി ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തു. 
ഇതോടെ നിയമനം സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തു. എന്നാല്‍, ഈ നിര്‍ദേശം കുവൈത്ത് അംഗീകരിക്കാതിരുന്നത് ഇന്ത്യയില്‍നിന്നുള്ള നഴ്സിങ് നിയമനം നിലക്കുന്നതിന് കാരണമായി. തുടര്‍ന്ന്, എംബസിയുടെ നേതൃത്വത്തില്‍ നടന്ന നിരന്തര ചര്‍ച്ചയെ തുടര്‍ന്നാണ് കുവൈത്തിലേക്കുള്ള ഇന്ത്യന്‍ നഴ്സുമാരുടെ റിക്രൂട്ട്മെന്‍റ് പുനരാരംഭിക്കുന്നതിന് ഇരുരാജ്യങ്ങളും കരാര്‍ ഒപ്പുവെച്ചത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.