?? ???????? ??????? ?????????????? ?????? ????????? ??????????????

മുസ്തഫ പട്ടംവീടിന് യാത്രയയപ്പ് നല്‍കി

കുവൈത്ത് സിറ്റി: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന  കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ സാല്‍മിയ മേഖല കമ്മിറ്റി അംഗം മുസ്തഫ പട്ടംവീടിന് യാത്രയയപ്പ് നല്‍കി. സാല്‍മിയ ഇന്ത്യന്‍ പബ്ളിക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കല കുവൈത്ത് പ്രസിഡന്‍റ് ആര്‍. നാഗനാഥന്‍ അധ്യക്ഷത വഹിച്ചു. സി.കെ. നൗഷാദ്, അനില്‍ കൂക്കിരി, സുഗതകുമാര്‍, ടി.കെ. സൈജു, ടി.വി. ഹിക്മത്ത്, കെ.വി. നിസാര്‍, ഷെറിന്‍ ഷാജു, ജെ. ആല്‍ബര്‍ട്ട്, എന്‍. അജിത് കുമാര്‍, സാം പൈനുംമൂട്, നിസാര്‍ കൊണ്ടോട്ടി, തോമസ് മാത്യു കടവില്‍, ജെ. സജി, സുദര്‍ശനന്‍ കളത്തില്‍, ജൈസണ്‍ പോള്‍, കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. 
വിവിധ മേഖലകള്‍ക്കുവേണ്ടി പ്രസീദ് കരുണാകരന്‍, മൈക്കിള്‍ ജോണ്‍സണ്‍, മുസ്ഫര്‍, സജിത്ത് കടലുണ്ടി, മധുകൃഷ്ണ, ജോസഫ് സെബാസ്റ്റ്യന്‍, ശംസുദ്ദീന്‍ എന്നിവര്‍ ഉപഹാരങ്ങള്‍ കൈമാറി. 
ശ്രീജിത്ത്, സതീഷ്, മേരി എന്നിവര്‍ ഗാനമാലപിച്ചു. സാല്‍മിയ മേഖല ആക്ടിങ് സെക്രട്ടറി അനില്‍ കുമാര്‍ സ്വാഗതവും പ്രസിഡന്‍റ് വിനോദ് ജോണ്‍ നന്ദിയും പറഞ്ഞു. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.