കുവൈത്ത് സിറ്റി: ഇത് തമിഴ്നാട് വില്ലുപുരം സ്വദേശി ഇംറാന്‍. ഒരു കാലില്ളെങ്കിലും കഴിഞ്ഞ ഏഴുവര്‍ഷമായി ആരുടെയും സഹായം തേടാതെ ഈ 28കാരന്‍ പിടിച്ചുനില്‍ക്കുന്നത് നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ടുമാത്രം. എന്നാല്‍, ഇപ്പോള്‍ ഇംറാന് പിടിച്ചുനില്‍ക്കാന്‍ പറ്റാതായിരിക്കുന്നു. നാട്ടില്‍പോകാനും ചികിത്സക്കും വിസ അടിക്കുന്നതിനുമെല്ലാം കനിവുള്ളവരുടെ സഹായം തേടുകയാണ് ഇയാള്‍. 2007ല്‍ ഗാര്‍ഹികവിസയില്‍ കുവൈത്തിലത്തെിയ ഇംറാന്‍െറ ജീവിതം താളംതെറ്റുന്നത് 2009ലാണ്.
ഇംറാന്‍ ഓടിച്ചിരുന്ന വാഹനം സ്വദേശിയുടെ വാഹനവുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ ഇംറാന് ഒരു കാല്‍ നഷ്ടപ്പെട്ടു. ഇടതുകാല്‍ മുട്ടിന് മുകളില്‍വെച്ച് മുറിച്ചുമാറ്റേണ്ടി വന്നു. ആശുപത്രിവിട്ട ഇംറാന്‍ അന്ന് മംഗഫിലെ ചെറിയ ഫ്ളാറ്റിനുള്ളില്‍ കയറിയതാണ്. അപകടത്തിന്‍െറ കേസിനുവേണ്ടി കൂട്ടുകാരുടെ സഹായത്തോടെ കോടതിയില്‍ പോകും. അതിനിടക്ക് കൂനിന്മേല്‍ കുരുവെന്നപോലെ സ്പോണ്‍സര്‍ വിസ കാന്‍സല്‍ ചെയ്ത് ചാടിപ്പോയെന്ന കേസും കൊടുത്തു. ഇതോടെ, ഇംറാന്‍െറ ജീവിതം പൂര്‍ണമായി ഫ്ളാറ്റിനുള്ളില്‍ തളക്കപ്പെട്ടു. ഇതുവരെ കാര്യമായി ആരുടെയും സഹായം തേടാതെ പിടിച്ചുനിന്ന ഇംറാന് തുണയായത് സ്നേഹിതന്‍െറ സഹായത്തോടെ നടത്തുന്ന കാളിങ് കാര്‍ഡ് കച്ചവടമായിരുന്നു.
അതുകൊണ്ട് ചെലവിനുള്ള കാര്യങ്ങള്‍ നടക്കുകയും അത്യാവശ്യം നാട്ടിലേക്കുള്ള പണമയക്കാന്‍ സാധിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇംറാന് നാട്ടില്‍പോകണം. ഉമ്മയെയും ഒരേയൊരു പെങ്ങളെയും കാണണം. നാട്ടില്‍ ഈ അവസ്ഥയില്‍ നില്‍ക്കാന്‍ താല്‍പര്യമില്ല. കൃത്രിമ കാല്‍ വെച്ചുപിടിപ്പിച്ച് തിരിച്ചുവരണം. എന്നിട്ട് വീണ്ടും അധ്വാനിച്ച് ജീവിക്കണം-ഇതാണ് ഇംറാന്‍െറ ആഗ്രഹം. ചില മലയാളി സംഘടനകള്‍ ഇടപെട്ട് സ്പോണ്‍സറുടെ അടുത്തുനിന്നും പാസ്പോര്‍ട്ട് വാങ്ങി. സ്പോണ്‍സര്‍ റിലീസ് കൊടുക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ചില സുഹൃത്തുക്കളുടെ സഹായത്തോടെ മറ്റൊരു സ്പോണ്‍സറെ കണ്ടത്തെിയിട്ടുണ്ട്. ഇത്രകാലം വിസയില്ലാതെനിന്നതിന്‍െറ പിഴ അടക്കണം.
വിസ അടിക്കാനും വിദഗ്ധ ചികിത്സക്കായി നാട്ടില്‍പോകാനുമുള്ള പൈസ കണ്ടത്തെണം. ഇത് സാധിക്കണമെങ്കില്‍ സുമനസ്സുകളുടെ സഹായംകൂടിയേ തീരൂ. ഇതിനായി വെല്‍ഫെയര്‍ കേരള കുവൈത്ത്, യൂത്ത് ഇന്ത്യ കുവൈത്ത് എന്നിവയുടെ ഫഹാഹീല്‍ മേഖല പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശ്രമമാരംഭിച്ചിട്ടുണ്ട്. സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 97240596, 66610075, 65852984 (വാട്സ്ആപ്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്ന
താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.