കെ.ഐ.ജി വെസ്റ്റ് മേഖല ഖുര്‍ആന്‍  സ്റ്റഡി സെന്‍റര്‍ പരീക്ഷാഫലം

കുവൈത്ത് സിറ്റി: കെ.ഐ.ജി വെസ്റ്റ് മേഖല ഖുര്‍ആന്‍ സ്റ്റഡിസെന്‍റര്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു. 
സൂറ ഫാത്തിഹ അടിസ്ഥാനമാക്കി നടന്ന പരീക്ഷയില്‍ പുരുഷവിഭാഗത്തില്‍ പി.കെ. മനാഫ് ഒന്നാം റാങ്ക് നേടിയപ്പോള്‍ പി.കെ. നവാസ്, പി. ശാഫി എന്നിവര്‍ രണ്ടാം റാങ്ക് പങ്കിട്ടു. കെ.എം. നൗഫലിനാണ് മൂന്നാം റാങ്ക്. വനിതകളില്‍ റസീല അഷ്നബ് ഒന്നാം റാങ്കും സജ്ന സല്‍വാസ് രണ്ടാം റാങ്കും സ്വന്തമാക്കിയപ്പോള്‍ ശജീന ഹാഷിം, വഹീദ ഫൈസല്‍ എന്നിവര്‍ മൂന്നാം റാങ്ക് പങ്കിട്ടു. ഫര്‍വാനിയ, അബ്ബാസിയ, റിഗ്ഗഇ, കുവൈത്ത് സിറ്റി എന്നീ ഏരിയകള്‍ അടങ്ങുന്ന വെസ്റ്റ് സോണില്‍ സ്ത്രീകളുടേതും പുരുഷന്മാരുടേതുമായ 24 ഖുര്‍ആന്‍ സ്റ്റഡിസെന്‍ററുകളില്‍ നടത്തിയ പരീക്ഷയില്‍ 217 പേര്‍ പങ്കെടുത്തു. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.