സാക്കിര്‍ നായിക്കിനെതിരായ ഫാഷിസ്റ്റ് നീക്കം ചെറുത്തുതോല്‍പിക്കുക –കെ.ഐ.ജി

കുവൈത്ത് സിറ്റി: സമാധാനപരമായ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതന്‍ ഡോ. സാക്കിര്‍ നായിക്കിനെതിരായ ഫാഷിസ്റ്റ് നീക്കം ജനാധിപത്യപരമായി ചെറുത്തുതോല്‍പിക്കണമെന്ന് കെ.ഐ.ജി കേന്ദ്ര കൂടിയാലോചനാ സമിതി അഭിപ്രായപ്പെട്ടു.
 ആശയ പ്രചാരണത്തിന് ഭരണഘടനയുടെ  അനുവാദമുണ്ടായിരിക്കെ പൊതുസമൂഹവുമായി മുഖാമുഖം സംവദിച്ചും പ്രഭാഷണങ്ങള്‍ നടത്തിയും പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെ ഭീകര പ്രവര്‍ത്തനമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. സമൂഹത്തിലെ ഉന്നതരുമായും മത നേതാക്കളുമായും സാധാരണക്കാരോടും ആരോഗ്യകരമായ ആശയ സംവാദത്തിലേര്‍പ്പെടുന്ന ബഹുമത പണ്ഡിതനും പ്രഭാഷകനുമാണ് സാക്കിര്‍ നായിക്.
അവര്‍ക്കൊന്നും  നാളിതുവരെ അനുഭവപ്പെടാത്ത കാര്യങ്ങള്‍ ഉന്നയിച്ച് അദ്ദേഹത്തിനെതിരെ അന്വേഷണം നടത്താനും നിരീക്ഷണം ശക്തമാക്കാനും തീരുമാനിച്ച സര്‍ക്കാരും അവര്‍ക്ക് ഓശാന പാടുന്നവരും രാജ്യത്തിന്‍െറ ഭദ്രത തകര്‍ക്കുകയാണ്. വിചാരണ പ്രഹസനം നടത്തി നിരപരാധികളായ ഇസ്ലാമിക പണ്ഡിതരെ നിരന്തരം തൂക്കിലേറ്റുന്ന അയല്‍രാജ്യത്തിന്‍െറ തെറ്റായ ഭാഷ്യം ഏറ്റുപിടിക്കാനുള്ള മോദി സര്‍ക്കാറിന്‍െറ കുത്സിത നീക്കം ജനാധിപത്യ വിരുദ്ധവും മതേതര സംവിധാനങ്ങളെ ധിക്കരിക്കലുമാണ്. ഇസ്ലാമിക പ്രമാണങ്ങളില്‍ സാധൂകരണമില്ലാത്ത സൂഫി സങ്കല്‍പങ്ങളെ ഉയര്‍ത്തിക്കാട്ടി ഇസ്ലാമിനെ സമൂഹത്തിന് മുന്നില്‍ വികൃതമാക്കുകയും അവമതിക്കുകയും ചെയ്യുന്ന ഉത്തരവാദപ്പെട്ടവരുടെ നടപടികള്‍ക്കെതിരില്‍ സമാധാനകാംക്ഷികളായ  മുഴുവന്‍ ജനവിഭാഗങ്ങളും രംഗത്തുവരണമെന്നും കെ.ഐ.ജി ആവശ്യപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.