കുവൈത്ത് സിറ്റി: അഞ്ചുദിവസത്തെ പെരുന്നാള്‍ അവധിക്കുശേഷം രാജ്യത്തെ സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഓഫിസുകളും ഇന്നുമുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങും. ഈദുല്‍ ഫിത്ര്‍ പ്രമാണിച്ച് കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ വാരാന്ത്യ ഒഴിവുദിനങ്ങളടക്കം ശനിയാഴ്ച വരെയാണ് സിവില്‍ സര്‍വിസ് കമീഷന്‍ ഒൗദ്യോഗിക അവധിയായി പ്രഖ്യാപിച്ചത്.
അവധി കുറവാണെങ്കിലും ശക്തമായ ചൂടുകൂടിയായതിനാല്‍ സ്വദേശി ഉദ്യോഗസ്ഥരില്‍ സാധിക്കുന്ന പലരും അനൂകൂലമായ കാലാവസ്ഥയുള്ള ചില രാജ്യങ്ങളിലേക്ക് പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ കുടുംബസമേതം പോയിട്ടുണ്ട്. വിദ്യാലയങ്ങള്‍ക്ക് മധ്യവേനലവധിയായതിനാല്‍ കുട്ടികള്‍ക്ക് പെട്ടെന്ന് തിരിച്ചെത്തേണ്ടതില്ലാത്തതിനാല്‍ പെരുന്നാള്‍ അവധിയോട് ചേര്‍ത്ത് വാര്‍ഷിക അവധിയുമെടുത്താണ് മിക്ക സ്വകാര്യ-സര്‍ക്കാര്‍ മേഖലകളിലെ പല സ്വദേശി ജീവനക്കാരും നാടുവിട്ടത്. അതേസമയം, മിതമായ വരുമാനക്കാരായ സ്വദേശികള്‍ തങ്ങളുടെ പെരുന്നാള്‍ അവധി നാട്ടില്‍തന്നെ കുട്ടികളോടും കുടുംബത്തോടുമൊപ്പം ചെലവഴിക്കുകയാണ് ചെയ്തത്.
മൃഗശാല, ദോഹ എന്‍റര്‍ടെയ്ന്‍മെന്‍റ് സിറ്റി, സാല്‍മിയ മറീന മാള്‍, റിസോട്ടുകള്‍ തുടങ്ങി രാജ്യത്തെ തന്നെ വിനോദ കേന്ദ്രങ്ങളെ ആശ്രയിക്കുകയാണ് ഇത്തരം കുടുംബങ്ങള്‍ ചെയ്തത്. സര്‍ക്കാറുമായി കരാറിലേര്‍പ്പെട്ട സ്വകാര്യ കമ്പനികളിലെ തൊഴിലാളികളും മറ്റു പ്രമുഖ കമ്പനികളിലെ ജീവനക്കാരും പെരുന്നാള്‍ അവധി കഴിഞ്ഞ് ഇന്ന് വീണ്ടും ജോലിയില്‍
പ്രവേശിക്കുകയാണ്. ഭേദപ്പെട്ട ജീവിതസാഹചര്യത്തോടെ കഴിയുന്ന പല വിദേശികളും കുടുംബത്തോടൊപ്പം
പെരുന്നാള്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക് പോയിരുന്നെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ തിരിച്ചത്തെിയിട്ടുണ്ട്. ഭീകരവാദ പ്രവര്‍ത്തന സൂചനയുള്ളതിനാല്‍ ശക്തമായ സുരക്ഷാ സംവിധാനമാണ് ഇക്കുറി രാജ്യവ്യാപകമായി പെരുന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് അധികൃതര്‍ കൈക്കൊണ്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.