കുവൈത്ത് സിറ്റി: കാപിറ്റല്‍ ഗവര്‍ണറേറ്റ് സുരക്ഷാവിഭാഗം ഇഖാമ നിയമലംഘകര്‍ക്കുവേണ്ടി നടത്തിയ പരിശോധനയില്‍ നിരവധി പേര്‍ പിടിയിലായി. കാപിറ്റല്‍ സുരക്ഷാവിഭാഗം തലവന്‍ നാസിര്‍ അല്‍ അദവാനിയുടെ നിര്‍ദേശപ്രകാരം ആറു സുരക്ഷാവിഭാഗങ്ങള്‍ 11 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.
പിടിയിലായവരില്‍ എട്ടുപേര്‍ വിവിധ കേസുകളില്‍ പ്രതികളാണ്. ഒരാള്‍ മയക്കുമരുന്ന് കേസില്‍ പ്രതിയാണ്.
നാലുപേര്‍ സ്പോണ്‍സര്‍മാരില്‍നിന്ന് ഒളിച്ചോടിയവരാണ്. ഏഴുപേര്‍ യാചനനടത്തിയതിന്‍െറ പേരിലും മൂന്നുപേര്‍ വഴിവാണിഭം നടത്തിയതിനുമാണ് പിടിയിലായത്. 15 പേര്‍ ഇഖാമ കാലാവധി തീര്‍ന്നവരാണ്.
20 പേര്‍ സ്പോണ്‍സര്‍മാരില്‍നിന്ന് ഒളിച്ചോടിയവരും 19 പേര്‍ രേഖകളില്ലാത്തവരുമാണ്. മൂന്നുപേരെ കവര്‍ച്ചചെയ്ത വാഹനങ്ങളില്‍നിന്നാണ് പിടികൂടിയത്. സുരക്ഷാവിഭാഗം തലവന്മാരായ അബ്ദുല്‍ അസീസ് അല്‍ അസലാവി, അബ്ദുല്ല അല്‍ ഗന്നാം, യഅ്ഖൂബ് അല്‍ യഅ്ഖൂബ്, നവാഫ് അശംരി എന്നീ സുരക്ഷാ ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.