???????? ?????????? ?????????? ??????? ?????? ???? ???????? ??????????? ?????????? ????? ???????????? ???????? ????????????

യമന്‍ പ്രശ്നം: കുവൈത്ത് ഇടപെടലിനെ  യൂറോപ്യന്‍ യൂനിയന്‍ പ്രകീര്‍ത്തിച്ചു

കുവൈത്ത് സിറ്റി: യമന്‍ പ്രശ്നം പരിഹരിക്കാനുള്ള കുവൈത്തിന്‍െറ മധ്യസ്ഥ ശ്രമത്തെ യൂറോപ്യന്‍ യൂനിയന്‍ പ്രകീര്‍ത്തിച്ചു. 
കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഖാലിദ് അല്‍ ജറല്ലയുമായി  ബ്രസല്‍സില്‍ നടന്ന കൂടിക്കാഴ്ചയിലാണ് യൂറോപ്യന്‍ യൂനിയന്‍െറ ഉന്നത പ്രതിനിധിയായ ഫെഡറിക്ക മൊഗെറിനി ഇക്കാര്യം അറിയിച്ചത്. 
ഹൂതി വിമതരും സര്‍ക്കാര്‍ അനുകൂലികളും തമ്മിലെ പ്രശ്നം പരിഹരിക്കാന്‍ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന്‍െറ നേതൃത്വത്തില്‍ കുവൈത്തില്‍ സമാധാന ചര്‍ച്ചക്ക് വേദിയൊരുക്കിയതിനെയും അവര്‍ അനുമോദിച്ചു. യൂറോപ്യന്‍ യൂനിയനും കുവൈത്തും തമ്മിലെ ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുവരും ചര്‍ച്ചചെയ്തു. 
ബെല്‍ജിയം വിദേശകാര്യ സെക്രട്ടറി ജനറല്‍ ഡിര്‍ക് ആച്ചെനുമായും ജറല്ല ചര്‍ച്ച നടത്തി. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.