ഭാര്യക്കും കുട്ടികള്‍ക്കുമുള്ള പണം  21ന് മുമ്പ് അടക്കണമെന്ന് മന്ത്രാലയം

കുവൈത്ത് സിറ്റി: ദമ്പതികള്‍ക്കിടയിലുണ്ടാകുന്ന പ്രശ്നങ്ങളെ തുടര്‍ന്ന് ഭാര്യക്കും കുട്ടികള്‍ക്കും അവകാശപ്പെട്ട ചെലവിനുള്ള പണം ഓരോ മാസവും 21ന് മുമ്പായി നീതിന്യായ മന്ത്രാലയത്തിലെ പ്രത്യേക ഡിപ്പാര്‍ട്മെന്‍റിലത്തെിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഡിപ്പാര്‍ട്മെന്‍റുകളില്‍ ജോലിചെയ്യുന്ന ഇത്തരം ഭര്‍ത്താക്കന്മാരുടെ ശമ്പളത്തില്‍നിന്ന് കോടതി കണക്കാക്കിയ തുക അതത് ഡിപ്പാര്‍ട്മെന്‍റുകളാണ് മാറ്റേണ്ടത്. 
എന്നാല്‍, ചില ഡിപ്പാര്‍ട്മെന്‍റുകള്‍ ഇക്കാര്യത്തില്‍ കാലതാമസം വരുത്തുന്നതിനാല്‍ തങ്ങള്‍ക്ക് അര്‍ഹമായ പണം വളരെ വൈകിമാത്രം ലഭിക്കുന്ന സാഹചര്യമാണുള്ളതെന്ന് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. പ്രത്യേകിച്ച് ഈദുല്‍ ഫിത്ര്‍, ഈദുല്‍ അദ്ഹ പോലുള്ള ആഘോഷാവസരങ്ങളില്‍ പണം ലഭിക്കാത്തത് വലിയ പ്രയാസമാണ് ഉണ്ടാക്കുന്നത്. ഇത്തരം കാരണങ്ങളാലാണ് ഓരോ മാസവും 21ാം തീയതിക്ക് മുമ്പായി ഈ കാശ് കോടതിയിലത്തെുന്ന സംവിധാനമുണ്ടാകണമെന്ന് അധികൃതര്‍ തീരുമാനിച്ചത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.