കുവൈത്ത് സിറ്റി: ചാവേര്‍ ആക്രമണത്തില്‍ തകര്‍ന്ന ഇമാം സാദിഖ് മസ്ജിദില്‍ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കിയശേഷം അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് നമസ്കാരം നിര്‍വഹിച്ചു. നടുക്കുന്ന ഓര്‍മകളോടെ രാജ്യം ആക്രമണത്തിന്‍െറ ഒന്നാം വര്‍ഷത്തിലേക്ക് പ്രവേശിച്ചപ്പോള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് അമീര്‍ മസ്ജിദ് സാദിഖില്‍ ചൊവ്വാഴ്ച ളുഹര്‍ നമസ്കാരത്തിനത്തെിയത്. അമീറിനെ കൂടാതെ കിരീടാവകാശി ശൈഖ് നവാഫ് അല്‍അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്, മന്ത്രിമാര്‍, പാര്‍ലമെന്‍റ് അംഗങ്ങള്‍ തുടങ്ങിയവരുള്‍പ്പെടെ പ്രമുഖ വ്യക്തികളും അമീറിനൊപ്പമത്തെിയിരുന്നു.
നമസ്കാരശേഷം അമീര്‍ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് പുതുക്കിപ്പണിത പള്ളിയും പരിസരവും നോക്കിക്കണ്ടു. ചന്ദ്രമാസ പ്രകാരം കഴിഞ്ഞവര്‍ഷം റമദാന്‍ എട്ടിനാണ് ശര്‍ഖിലെ സവാബിര്‍ പാര്‍പ്പിട സമുച്ചയത്തിന് സമീപത്തെ ശിയാ വിഭാഗത്തിന്‍െറ വലിയ പള്ളികളിലൊന്നായ മസ്ജിദ് ഇമാം സാദിഖില്‍ ചാവേര്‍ സ്ഫോടനമുണ്ടായത്. വെള്ളിയാഴ്ച ജുമുഅ നമസ്കാര സമയത്തുണ്ടായ ആക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെടുകയും 227 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവം നടന്ന് ഏതാനും മിനിറ്റുകള്‍ക്കിടെ അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് ജനങ്ങളെ ശാന്തരാക്കാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും നേരിട്ടത്തെിയിരുന്നു. ഇപ്പോള്‍ തന്‍െറ തന്നെ നിര്‍ദേശപ്രകാരം അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയ പള്ളിയില്‍ ദുരന്തവാര്‍ഷികത്തോടനുബന്ധിച്ച് അമീര്‍ നമസ്കാരത്തിനത്തെിയത് ജനങ്ങള്‍ക്കിടയില്‍ വന്‍ മതിപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.