കുവൈത്ത് സിറ്റി: രാജ്യത്ത് സ്വദേശിവത്കരണം ത്വരിതപ്പെടുത്തുന്നതിന്‍െറ ഭാഗമായി പൊതുമേഖലയില്‍ വിദേശികളെ നിയമിക്കുന്നതിന് നിരോധം ഏര്‍പ്പെടുത്തിയതായി സര്‍ക്കാര്‍ വ്യക്തമാക്കി. പാര്‍ലമെന്‍റ് സമ്മേളനത്തിനിടെ ഉപപ്രധാനമന്ത്രിയും ധന-എണ്ണമന്ത്രിയുമായ അനസ് അല്‍സാലിഹാണ് ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വകുപ്പുകളിലും വിദേശികളെ നിയമിക്കേണ്ടതില്ളെന്ന തീരുമാനത്തില്‍ സിവില്‍ സര്‍വിസ് കമീഷന്‍ എത്തിയതായും ഇതുസംബന്ധിച്ച നിര്‍ദേശം എല്ലാ വകുപ്പുകള്‍ക്കും അയച്ചതായും മന്ത്രി അറിയിച്ചു. അനിവാര്യഘട്ടങ്ങളില്‍ ചില തസ്തികകളില്‍ മാത്രം ഇളവ് അനുവദിക്കുമെന്ന് പറഞ്ഞ മന്ത്രി അതിന്‍െറ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ല.
വിദേശികളെ നിയമിക്കുന്ന വകുപ്പുകള്‍ സിവില്‍ സര്‍വിസ് കമീഷനില്‍നിന്ന് പ്രത്യേക അനുമതിപത്രം വാങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുമേഖലയിലെ നിയമനനിരോധം എല്ലാ രാജ്യക്കാര്‍ക്കും ബാധകമാവുമെന്നാണ് സൂചന. വിദേശികളുടെ സേവനം ഒഴിവാക്കാന്‍ പറ്റാത്ത ഘട്ടത്തില്‍ ഒൗട്ട്സോഴ്സിങ് സംവിധാനം ഉപയോഗപ്പെടുത്താനാണ് കമീഷന്‍ മുന്‍ഗണന നല്‍കുന്നത്. ഇതാവുമ്പോള്‍ സ്ഥിരം നിയമനത്തിലെപോലെ മറ്റു അനുകൂല്യങ്ങള്‍ നല്‍കേണ്ടിവരില്ളെന്നും സര്‍ക്കാറിന് സാമ്പത്തിക ബാധ്യതയുണ്ടാവില്ളെന്നുമാണ് സിവില്‍ സര്‍വിസ് കമീഷന്‍െറ കണക്കുകൂട്ടല്‍.
രാജ്യത്തെ സ്വദേശി-വിദേശി അനുപാതത്തിലെ അസന്തുലിതാവസ്ഥ ഇല്ലാതാക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മന്ത്രിസഭ നിയോഗിച്ച പ്രത്യേക സമിതിയുടെ നിര്‍ദേശപ്രകാരമാണ് പുതിയ നീക്കം. പൊതുമേഖലയില്‍ പരമാവധി വിദേശികളെ കുറച്ച് സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം തുറക്കുക എന്നതിലൂന്നിയാണ് സമിതിയുടെ തീരുമാനം.
നേരത്തേ, 2016-2017 സാമ്പത്തിക വര്‍ഷത്തിന്‍െറ തുടക്കത്തില്‍ നിലവിലുള്ള വിദേശി തൊഴിലാളികളില്‍ 30 ശതമാനത്തെയെങ്കിലും ഒഴിവാക്കി തല്‍സ്ഥാനത്ത് സ്വദേശികള്‍ക്ക് ജോലി നല്‍കുന്ന രീതിയിലുള്ള സംവിധാനമൊരുക്കാന്‍ തൊഴില്‍മന്ത്രാലയം വിവിധ സര്‍ക്കാര്‍ വകുപ്പുകളോട് നിര്‍ദേശിച്ചിരുന്നു. വിദേശ ജീവനക്കാരുടെ എണ്ണവും തസ്തികയും സംബന്ധിച്ച കണക്കെടുത്ത് സിവില്‍ സര്‍വിസ് കമീഷന് കൈമാറാന്‍ അടുത്തിടെ വിവിധ മന്ത്രാലയങ്ങളോടും സര്‍ക്കാര്‍ സ്ഥാപനങ്ങളോടും മന്ത്രിസഭ ആവശ്യപ്പെട്ടിരുന്നു. വിദേശികളെ കഴിയാവുന്നത്ര ഒഴിവാക്കി തല്‍സ്ഥാനത്ത് സ്വദേശി യുവാക്കളെ നിയമിക്കുന്നതിന് സമീപഭാവിയില്‍ ഊന്നല്‍ നല്‍കുന്നതിനുവേണ്ടിയായിരുന്നു ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.