കുവൈത്ത് സിറ്റി: ഹോട്ടല്‍ യൂനിയന് കീഴില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഹോട്ടലുകള്‍ക്കും കാറ്ററിങ് കമ്പനികള്‍ക്കും 50 ശതമാനം വിദേശ തൊഴിലാളികളെ പുറത്തുനിന്ന് കൊണ്ടുവരാന്‍ അനുമതി. മതിയായ നിയമവ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് തങ്ങള്‍ക്ക് ആവശ്യമായ ജീവനക്കാരില്‍ 50 ശതമാനത്തെ രാജ്യത്തിന് പുറത്തുനിന്ന് റിക്രൂട്ട് ചെയ്യാനാണ് ഹോട്ടല്‍-കാറ്ററിങ് കമ്പനി ഉടമകള്‍ക്ക് അനുമതി ലഭിച്ചിരിക്കുന്നത്.
മാന്‍പവര്‍ അതോറിറ്റി ഉന്നത വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹോട്ടലുകള്‍, കാറ്ററിങ് കമ്പനികള്‍ പോലുള്ള മേഖലയില്‍ ജോലി ചെയ്യാന്‍ സ്വദേശികള്‍ താല്‍പര്യം കാണിക്കാത്തതും ഈ മേഖലയിലേക്ക് രാജ്യത്തിനകത്തുനിന്ന് തൊഴിലാളികളെ വേണ്ടത്ര ലഭ്യമാകാത്തതുമാണ് ഈ തീരുമാനമെടുക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചതെന്നാണ് കരുതപ്പെടുന്നത്.
അതേസമയം, ഇങ്ങനെ കൊണ്ടുവരുന്ന തൊഴിലാളികളെ ഹോട്ടലുകള്‍, കാറ്ററിങ് കമ്പനികള്‍ എന്നിവയിലേക്കല്ലാതെ മറ്റു തൊഴില്‍ മേഖലയിലേക്ക് വിസ മാറാന്‍ അനുദിക്കില്ളെന്നും അധികൃതര്‍ വ്യക്തമാക്കി. സ്വകാര്യ തൊഴില്‍ സംരംഭങ്ങള്‍ക്കുവേണ്ടി പുറത്തുനിന്ന് കൊണ്ടുവരാന്‍ അനുവാദമുള്ള തൊഴിലാളികളുടെ തോത് 25 ശതമാനത്തില്‍നിന്ന് വീണ്ടും കുറക്കാന്‍ ആലോചിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഹോട്ടലുകള്‍ക്കും കാറ്ററിങ് കമ്പനികള്‍ക്കും 50 ശതമാനം വിദേശികളെ റിക്രൂട്ട് ചെയ്യാനുള്ള അനുമതി ലഭിക്കുന്നത്. പുതിയ തീരുമാനം പ്രാബല്യത്തില്‍ ആകുന്നതോടെ ഇന്ത്യക്കാരുള്‍പ്പെടെ ഈ മേഖലയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഗുണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.