കുവൈത്ത് സിറ്റി: രാജ്യത്തെ ജല-വൈദ്യുതി മന്ത്രിയായി എന്‍ജിനീയര്‍ അഹ്മദ് ഖാലിദ് അല്‍ജസ്സാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
തിങ്കളാഴ്ച സീഫ് പാലസില്‍ നടന്ന ചടങ്ങില്‍ അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിന് മുമ്പാകെയണ് ജസ്സാര്‍ സത്യപ്രതിജ്ഞ ചെയ്തത്. കിരീടാവകാശി ശൈഖ് നവാഫ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക് അസ്സബാഹ്, അമീരി ദീവാനി സഹമന്ത്രി ശൈഖ് അലി ജര്‍റാഹ് അസ്സബാഹ്, മന്ത്രിസഭാ കാര്യമന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അല്‍മുബാറക് അസ്സബാഹ്, മന്ത്രിസഭ ജനറല്‍ സെക്രട്ടറി അബ്ദുല്ലത്തീഫ് അബ്ദുല്ല അല്‍ റൗദാന്‍, അമീറിന്‍െറ ഓഫിസ് ഡയറക്ടര്‍ അഹ്മദ് ഫഹദ് അല്‍ ഫഹദ്, അമീരി പ്രോട്ടോകോള്‍ കാര്യ മേധാവി ശൈഖ് ഖാലിദ് അല്‍ അബ്ദുല്ല അസ്സബാഹ് അല്‍ നാസര്‍ അസ്സബാഹ് എന്നിവര്‍ സംബന്ധിച്ചു.
കഴിഞ്ഞ സെപ്റ്റംബറില്‍ സുബിയ പവര്‍ സ്റ്റേഷന്‍ തകരാറിലായതിനെ തുടര്‍ന്ന് രാജ്യത്തിന്‍െറ ചില ഭാഗങ്ങളില്‍ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങാനിടയായതിന്‍െറ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ജസ്സാര്‍ മന്ത്രിസ്ഥാനം രാജിവെക്കുകയായിരുന്നു. തുടര്‍ന്ന് മന്ത്രിസഭാകാര്യമന്ത്രിയായ ശൈഖ് മുഹമ്മദ് അബ്ദുല്ല അല്‍മുബാറക് അസ്സബാഹിനെ ജല-വൈദ്യുത മന്ത്രാലയത്തിന്‍െറ അധികച്ചുമതല വഹിച്ചിരുന്നത്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.