കുവൈത്ത് സിറ്റി: സൗഹൃദ സന്ദര്‍ശനത്തിനായി മൂന്ന് ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ കുവൈത്തില്‍. ഐ.എന്‍.എസ് ഡല്‍ഹി, ഐ.എന്‍.എസ് തര്‍കഷ്, ഐ.എന്‍.എസ് ദീപക് എന്നിവയാണ് വ്യാഴാഴ്ച ശുവൈഖ് തുറമുഖത്തത്തെിയത്. പശ്ചിമ നാവികവ്യൂഹത്തിന്‍െറ കമാന്‍ഡിങ് ഫ്ളാഗ് ഓഫീസറായ റിയര്‍ അഡ്മിറല്‍ രവ്നീത് സിങ്ങിന്‍െറ നേതൃത്വത്തിലാണ് കപ്പലുകളുടെ സന്ദര്‍ശനം.
സന്ദര്‍ശനത്തിന്‍െറ പ്രധാനലക്ഷ്യം ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം പുതുക്കലാണെങ്കിലും കുവൈത്ത് നാവികസേനയുമായി സംയുക്ത അഭ്യാസപ്രകടനം നടത്തുകയും നാവിക സാങ്കേതികവിദ്യങ്ങളും അറിവുകളും പങ്കുവെക്കുകയും ചെയ്യുമെന്ന് കപ്പലില്‍വെച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ റിയര്‍ അഡ്മിറല്‍ രവ്നീത് സിങ് പറഞ്ഞു. ഭീകരതക്കെതിരായ ആഗോള പോരാട്ടം നടക്കുന്ന ഘട്ടത്തില്‍ ഇത്തരം സഹകരണങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐ.എന്‍.എസ് ഡല്‍ഹി ക്യാപ്റ്റന്‍ സന്ദീപ് സിങ് സന്ധു, ഐ.എന്‍.എസ് തര്‍കഷ് ക്യാപ്റ്റന്‍ പ്രദീപ് സിങ്, ഐ.എന്‍.എസ് ദീപക് ക്യാപ്റ്റന്‍ സുജിത് കുമാര്‍ ഛേത്രി, ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയിന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു. ഗള്‍ഫിലെ മറ്റു രാജ്യങ്ങളിലും കപ്പലുകള്‍ നങ്കൂരമിടും. ഇന്നും നാളെയും കൂടി കപ്പലുകള്‍ കുവൈത്ത് തീരത്തുണ്ടാവും.
ഇന്ത്യന്‍ നാവികസേന കപ്പല്‍വ്യൂഹത്തിലെ ഏറ്റവും പുതിയ അതിഥികളിലൊന്നാണ് ഐ.എന്‍.എസ് തര്‍കഷ്. റഷ്യയിലെ യാന്‍റര്‍ ഷിപ്യാര്‍ഡില്‍ പണികഴിപ്പിച്ച് 2012 നവംബര്‍ ഒമ്പതിന് കമീഷന്‍ ചെയ്ത കപ്പല്‍ ഇന്ത്യന്‍, റഷ്യന്‍ രീതികളുടെ സമന്വയമാണ്. തല്‍വാര്‍ ക്ളാസ് ഫ്രിഗേറ്റ് വിഭാഗത്തില്‍പ്പെടുന്ന ഐ.എന്‍.എസ് തര്‍കഷിന് മണിക്കൂറില്‍ 30 നോട്ട് വരെ വേഗത കൈവരിക്കാനാവും. റഷ്യന്‍ നിര്‍മിത കോമോവ് 30, 28 ഹെലികോപ്ടറുകള്‍ കപ്പലിലുണ്ട്.
മുംബൈയിലെ മസഗോണ്‍ ഡോണ്‍ ലിമിറ്റഡില്‍ നിര്‍മിച്ച് 1997ല്‍ കമീഷന്‍ ചെയ്ത ഐ.എന്‍.എസ് ഡല്‍ഹി ഡല്‍ഹി ക്ളാസ് ഡിസ്ട്രോയര്‍ വിഭാഗത്തില്‍പ്പെട്ടതാണ്. 163 മീറ്റര്‍ നീളമുള്ള ഐ.എന്‍.എസ് ഡല്‍ഹിക്ക് മണിക്കൂറില്‍ 28 നോട്ട് വരെ വേഗത കൈവരിക്കാനാവും. രണ്ടു ബ്രിട്ടീഷ് നിര്‍മിത സീകിങ് ഹെലികോപ്ടറുകള്‍ കപ്പലിലുണ്ട്. ഐ.എന്‍.എസ് ദീപക് ഇറ്റാലിയന്‍ കമ്പനിയായ ഫിനാകന്‍റിയേരിയുടെ സഹായത്തോടെ നിര്‍മിച്ച ഐ.എന്‍.എസ് ദീപക് കമീഷന്‍ ചെയ്തത് 2011 ജനുവരി 21നാണ്. ദീപക് ക്ളാസ് ടാങ്കര്‍ വിഭാഗത്തില്‍പ്പെടുന്ന കാര്‍ഗോ കപ്പലാണ്. 175 മീറ്റര്‍ നീളമുള്ള കപ്പലിന്‍െറ പരമാവധി വേഗം മണിക്കൂറില്‍ 20 നോട്ട് ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.