ഗാര്‍ഹിക മേഖലയില്‍ ഇന്ത്യക്കാരുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്

കുവൈത്ത് സിറ്റി: ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കിന്‍െറ അടിസ്ഥാനത്തില്‍ കുവൈത്തില്‍ സ്വദേശി വീടുകളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ തോത് കുറയുന്നു. ആകെ എണ്ണത്തില്‍ ഇപ്പോഴും ഇന്ത്യക്കാര്‍ തന്നെയാണ് മുന്നിലെങ്കിലും പുതുതായത്തെുന്നവരില്‍ ഇന്ത്യന്‍ തൊഴിലാളികളുടെ നിരക്ക് കുറവാണ്. ഇന്ത്യക്ക് പുറമെ ശ്രീലങ്ക, ഇത്യോപ്യ എന്നീ രാജ്യങ്ങളില്‍നിന്നുള്ള വരും ഗാര്‍ഹിക മേഖലയില്‍ കുറഞ്ഞുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ ഒഴിവില്‍ വ്യാപകമായി കടന്നുവരുന്നത് ഫിലിപ്പീന്‍ തൊഴിലാളികളാണ്. കൊലപാതകമുള്‍പ്പെടെ കുറ്റകൃത്യങ്ങള്‍ കൂടിയതിനാല്‍ ഇത്യോപ്യന്‍ വീട്ടുവേലക്കാരെ പുതുതായി കൊണ്ടുവരേണ്ടതില്ളെന്ന സര്‍ക്കാര്‍ തീരുമാനവും ഫിലിപ്പീനികള്‍ക്ക് അവസരമായി. ഗാര്‍ഹിക മേഖലയില്‍ തൊഴിലാളികളെ ലഭ്യമാക്കണമെങ്കില്‍ തൊഴിലുടമ മൂന്നുമാസത്തെ ശമ്പളം ബാങ്ക് ഗാരന്‍റിയായി നല്‍കണമെന്നതുള്‍പ്പെടെ നിബന്ധനകള്‍ മുന്നോട്ടുവെച്ചതാണ് ഇന്ത്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് പുതുതായി ഈമേഖലയിലേക്ക് റിക്രൂട്ടിങ് നടക്കാത്തതെന്നാണ് വിലയിരുത്തല്‍. നിലവിലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ വീട്ടുവേലക്കാരില്‍ ഇന്ത്യക്കാര്‍ ഒന്നാംസ്ഥാനത്തും രണ്ടാം സ്ഥാനത്ത് ഫിലിപ്പീനികളും മൂന്നും നാലും സ്ഥാനങ്ങളില്‍ യഥാക്രമം ശ്രീലങ്ക, ബംഗ്ളാദേശ് എന്നീ രാജ്യക്കാരുമാണ്. ഇന്ത്യ, ശ്രീലങ്ക, ഇത്യോപ്യ, ഇന്തോനേഷ്യ, പാകിസ്താന്‍, നേപ്പാള്‍ എന്നീ രാജ്യക്കാരുടെ എണ്ണം ഗാര്‍ഹിക മേഖലയില്‍ പൊതുവെ കുറഞ്ഞുവരുമ്പോള്‍ ഫിലിപ്പീന്‍, ഘാന, മൊഗാദിശു എന്നിവിടങ്ങളില്‍നിന്നുള്ളവരുടെ എണ്ണം കൂടുന്നു. വേലക്കാര്‍, ഡ്രൈവര്‍മാര്‍, പാചകക്കാര്‍ തുടങ്ങി സ്വദേശി വീടുകളില്‍ ജോലിചെയ്യുന്നവരില്‍ അധികവും സ്ത്രീകളാണ്. 3,62,775 സ്ത്രീകള്‍ ഈ മേഖലയില്‍ ജോലിചെയ്യുമ്പോള്‍ ഗാര്‍ഹിക മേഖലയിലെ പുരുഷ ജോലിക്കാരുടെ എണ്ണം 2,99,339 ആണ്. പുരുഷന്മാരില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യക്കാരും (2,17,155) രണ്ടാംസ്ഥാനത്ത് ബംഗ്ളാദേശുമാണ് (51,537) ഗാര്‍ഹിക തൊഴിലാളികളില്‍ 58.6 ശതമാനം പേരും 25-39 പ്രായപരിധിയിലുള്ളവരാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്തെ ആകെ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം 6,62,114 ആണ്. ഈവര്‍ഷം ആരംഭിച്ചത് മുതല്‍ ആദ്യത്തെ മൂന്ന് മാസത്തെ സ്ഥിതിവിവരങ്ങളുടെ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ സെന്‍സസ് ബോര്‍ഡ് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. മുന്‍ വര്‍ഷം ഇതേകാലയളവിനെ അപേക്ഷിച്ച് 6725 തൊഴിലാളികള്‍ ഈ മേഖലയില്‍ വര്‍ധിച്ചിട്ടുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.