????????? ?????? ????? ????????????? ??????????????? ??????????

കടലില്‍നിന്ന് പാഴ്വസ്തുക്കള്‍  നീക്കം ചെയ്തു

കുവൈത്ത് സിറ്റി: രാജ്യത്തിന്‍െറ സമുദ്രപ്രദേശത്ത് സ്ഥിതിചെയ്യുന്ന കുബ്ബാര്‍ ദീപിലും കടലോര ഭാഗങ്ങളിലും കുവൈത്ത് ഡൈവിങ് ടീം അംഗങ്ങള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. മുങ്ങല്‍ സംഘത്തിലെ സന്നദ്ധ പ്രവര്‍ത്തകര്‍ നടത്തിയ മണിക്കൂറുകള്‍ നീണ്ട യഞ്ജത്തില്‍ അഞ്ച് ടണ്‍ പാഴ്വസ്തുക്കളാണ് കണ്ടെടുത്തത്. പ്ളാസ്റ്റിക് കുപ്പികള്‍, സഞ്ചികള്‍, മീന്‍പിടിത്തക്കാര്‍ ഉപേക്ഷിച്ച പഴകി ദ്രവിച്ച വലകള്‍, പഴയ ബോട്ടുകളുടെയും ലോഞ്ചുകളുടെയും അവശിഷ്ടങ്ങള്‍ എന്നിവയുടെ വന്‍ ശേഖരമാണ് ദീപില്‍നിന്നും ദീപിന് ചുറ്റുമുള്ള കടലില്‍നിന്നും മുങ്ങിയെടുത്തത്. ജുലൈഅ, ബനീദര്‍, അല്‍ സൂര്‍, ഖൈറാന്‍ എന്നീ തീരപ്രദേശങ്ങളിലും കാറൂര്‍, കുബ്ബര്‍, ഉമ്മ് അല്‍ മുറാദിം, ശആബ്, ഉമ്മുദീര്‍ തുടങ്ങിയ ദീപുകളിലും ഇതിനുമുമ്പ് പല പ്രാവശ്യം കുവൈത്ത് ഡൈവിങ് ടീം സമാനമായ യഞ്ജം നടത്തുകയും നൂറ് കണക്കിന് ടണ്‍ പാഴ്വസ്തുക്കള്‍ പുറത്തെടുക്കുകയും ചെയ്തിരുന്നു. രാജ്യത്തിന്‍െറ തീരപ്രദേശങ്ങള്‍ പ്രകൃതിദത്തമായ നിലയില്‍ സംരക്ഷിക്കുന്നതോടൊപ്പം യുവാക്കളില്‍ പരിസരശുചിത്വ ബോധം സൃഷ്ടിക്കുകയാണ് ഇതുവഴി ലക്ഷ്യമാക്കുന്നതെന്ന് ടീം  ക്യാപ്റ്റന്‍ ജനറല്‍ വലീദ് അല്‍ശത്തി കുവൈത്ത് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.