കെ.കെ.ഐ.സി കേന്ദ്ര കമ്മിറ്റി നിലവില്‍ വന്നു

ഖുര്‍തുബ: കുവൈത്ത് കേരളാ ഇസ്ലാഹി സെന്‍റര്‍ കേന്ദ്ര കമ്മിറ്റി നിലവില്‍ വന്നു. ഖുര്‍തുബ ജംഇയത്തു ഇഹ്യാത്തുറാസുല്‍ ഇസ്ലാമി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പുതിയ ജനറല്‍ കൗണ്‍സില്‍ പി.എന്‍. അബ്ദുല്ലത്തീഫ് മദനി പ്രസിഡന്‍റ്, ടി.പി. അബ്ദുല്‍ അസീസ് ജനറല്‍ സെക്രട്ടറി, എ.എം. അബ്ദുസ്സമദ് വൈസ് പ്രസിഡന്‍റ്, കെ.സി. അബ്ദുല്ലത്തീഫ് ഫിനാന്‍സ് സെക്രട്ടറി, കെ.എ. സക്കീര്‍ ജോയന്‍റ് സെക്രട്ടറി എന്നിവര്‍ ഭാരവാഹികളായി 2017ലെ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. നേരത്തേ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ സമാപന യോഗത്തില്‍ ജനറല്‍ സെക്രട്ടറി 2016 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഫിനാന്‍സ് സെക്രട്ടറി സാമ്പത്തിക റിപ്പോര്‍ട്ടും ഓര്‍ഗനൈസിങ് സെക്രട്ടറി സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. മുദാര്‍, മുജീബുറഹ്മാന്‍, അസീസ് നരക്കോട് എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതുതായി തെരഞ്ഞെടുത്ത വകുപ്പ് സെക്രട്ടറിമാരും അസിസ്റ്റന്‍റ് സെക്രട്ടറിമാരും: കെ.സി. ലത്തീഫ്, ജലാലുദ്ദീന്‍ മൂസ (ഫിനാന്‍സ്), സി.പി. അസീസ്, സ്വാലിഹ് സുബൈര്‍ (ഓര്‍ഗനൈസിങ്), എന്‍.കെ. അബ്ദുസ്സലാം, സിദ്ദീഖ് ഫാറൂഖി (ദഅ്വ), ഹാറൂണ്‍ അബ്ദുല്‍ അസീസ്, ഹഫീസ് (സോഷ്യല്‍ വെല്‍ഫെയര്‍), സുനാഷ് ശുക്കൂര്‍, നജ്മല്‍ ഹംസ (വിദ്യാഭ്യാസം), അസീസ് നരക്കോട്, സുബിന്‍ യൂസുഫ് (ക്യൂ.എച്ച്.എല്‍.സി), ടി.പി. അന്‍വര്‍, ഉസൈമത്ത് (പബ്ളിക് റിലേഷന്‍), എന്‍.എം. ഇംതിയാസ്, മുസ്തഫ പാടൂര്‍ (പബ്ളിക്കേഷന്‍), അസ്ഹര്‍ അത്തേരി, സ്വാലിഹ് ( വിസ്ഡം റൂട്സ്), ഷബീര്‍ ഷാലിമാല്‍, പി.കെ. ഹബീബ് (ഐ.ടി), ഷാജു പൊന്നാനി, സഫറുദ്ദീന്‍ (പബ്ളിസിറ്റി), അബൂബക്കര്‍ കോയ, ഷാജു ചെംനാട് (ക്രിയേറ്റിവിറ്റി), റഫീക് അബൂബക്കര്‍, സഊദ് കോഴിക്കോട് (ഹജ്ജ്, ഉംറ).

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.