കുവൈത്ത് സിറ്റി: കുവൈത്ത് മുനിസിപ്പാലിറ്റിയിലെ ശവസംസ്കാരം വിഭാഗത്തിൽ ജോലിചെയ്യുന്ന 264 ജീവനക്കാർക്ക് കോവിഡ് വാക്സിൻ നൽകി.കുവൈത്ത് മുനിസിപ്പാലിറ്റിയിലെ മൃതദേഹ സംസ്കരണ വിഭാഗം ഡയറക്ടർ ഡോ. ഫൈസൽ അൽ അവദി അറിയിച്ചതാണിത്. കോവിഡ് ബാധിതരുടെ ഉൾപ്പെടെ മൃതദേഹങ്ങളുമായി നേരിട്ട് ഇടപെടേണ്ടതിനാൽ ആണ് ഇവരെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തിയത്.
സ്വദേശികളും വിദേശികളുമായ 900 ജീവനക്കാരുടെ പേരാണ് മുനിസിപ്പാലിറ്റി ആരോഗ്യ മന്ത്രാലയത്തിന് നൽകിയത്. കുഴി എടുക്കുന്നവർ, ശ്മശാന ജീവനക്കാർ ഉൾപ്പെടെ ജീവനക്കാരുടെ പേരു വിവരങ്ങളടങ്ങിയ പട്ടികയാണ് മുനിസിപ്പാലിറ്റി നൽകിയത്.കരാറടിസ്ഥാനത്തിൽ മുനിസിപ്പാലിറ്റിക്കു കീഴിൽ ജോലിചെയ്യുന്ന ശുചീകരണ തൊഴിലാളികളുടെ പട്ടികയും തയാറാക്കുന്നു. 11,000 പേരുടെ പട്ടികയാണ് തയാറാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.