കുവൈത്ത് സിറ്റി: കുവൈത്തിൽ ഒരാഴ്ചക്കിടെ 29,378 ഗതാഗത നിയമലംഘനം രേഖപ്പെടുത്തി. മാർച്ച് 19 മുതൽ 26 വരെ തീയതികളിലാണ് ഇത്രയും നിയമലംഘനം റിപ്പോർട്ട് ചെയ്തത്.ലൈസൻസില്ലാതെ വാഹനമോടിച്ചതിന് പിടിക്കപ്പെട്ട 43 പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തു.13 മുതൽ 16 വയസ്സു വരെ പ്രായമുള്ളവരാണ് പിടിയിലായവരിൽ അധികവും. ഗുരുതര നിയമലംഘനം വരുത്തിയ 41 മുതിർന്നവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
39 കാറുകളും 28 ബൈക്കുകളും കസ്റ്റഡിയിലെടുത്ത് ഗതാഗത വകുപ്പിന്റെ ഗാരേജിലേക്ക് മാറ്റി. കാര്യമായി ബോധവത്കരണം നടത്തിയിട്ടും കുട്ടി ഡ്രൈവർമാരുടെ എണ്ണം വർധിച്ചുവരുന്നത് അധികൃതർ ഗൗരവമായി എടുക്കുന്നു.കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകരുതെന്ന് ആഭ്യന്തരമന്ത്രാലയം രക്ഷിതാക്കൾക്ക് ശക്തമായ താക്കീത് നൽകുന്നു. ലൈസൻസില്ലാത്ത കുട്ടികൾ വാഹനം ഓടിക്കുന്നതിനിടെ പിടിയിലായാൽ ഇവർക്കെതിരെ ജുവനൈൽ നിയമപ്രകാരം കേസെടുക്കുകയും വാഹന ഉടമയായ രക്ഷിതാവിനെതിരെ പിഴ ഉൾപ്പെടെയുള്ള കർശന നടപടികൾ ഉണ്ടാകുകയും ചെയ്യുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.