കുവൈത്ത് സിറ്റി: രാജ്യത്ത് പ്രവാസി ജീവനക്കാര്‍ക്കായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ വിരമിക്കല്‍ ആനുകൂല്യങ്ങളായി ചെലവഴിച്ചത് 310 ലക്ഷം ദീനാര്‍. തൊഴില്‍ നിയമങ്ങളുടെയും സിവിൽ സർവിസ് ചട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് ജീവനക്കാര്‍ക്ക് തുക വിതരണം ചെയ്തതെന്ന് പ്രാദേശിക മാധ്യമമായ അൽ സെയാസ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, രാജ്യത്ത് സ്വദേശിവത്കരണം ഊർജിതമാക്കാനുള്ള ശ്രമങ്ങൾ നടന്നുവരുകയാണ്. ഇതിന് വേഗം കൂട്ടുമെന്ന് സിവിൽ സർവിസ് കമീഷൻ വ്യക്തമാക്കിയിരുന്നു.
നിലവില്‍ രാജ്യത്തെ വിവിധ മന്ത്രാലയങ്ങളില്‍ പ്രവാസി ജീവനക്കാര്‍ക്ക് പകരം സ്വദേശി യുവാക്കൾക്കാണ് തൊഴിലവസരങ്ങൾ നല്‍കുന്നത്. സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്നതോടെ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പ്രവാസി തൊഴിലാളികളെ ആശ്രയിക്കുന്നത് കുറക്കാനും തദ്ദേശീയരുടെ മത്സരക്ഷമത വർധിപ്പിക്കാനും കഴിയുമെന്നാണ് പ്രതീക്ഷ. ദേശസാത്കരണ പദ്ധതിയുടെ ഭാഗമായി ചില സര്‍ക്കാര്‍ വകുപ്പുകളില്‍ പൂര്‍ണമായി സ്വദേശിവത്കരണം നടപ്പാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.