കുവൈത്ത് സിറ്റി: നിയമലംഘനം നടത്തിയ 351 പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഖൈത്താൻ, മഹ്ബൂല, മംഗഫ്, ഷുവൈഖ് തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. വിസ-ലേബർ നിയമം ലംഘിച്ചവരും ലൈസൻസില്ലാതെ ആരോഗ്യ മേഖലയില്‍ ജോലിചെയ്തവരും ഗാര്‍ഹിക തൊഴിലാളികളും പിടികൂടിയവരില്‍ ഉള്‍പ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു.
അറസ്റ്റിലായവരെ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി. അനധികൃതമായി രാജ്യത്തു കഴിയുന്ന വിദേശികളെ പിടികൂടാന്‍ ആഭ്യന്തര മന്ത്രാലയം അധികൃതര്‍ക്ക് നിർദേശം നല്‍കിയിരുന്നു. ആറു മാസത്തിനിടെ അനധികൃത താമസത്തിന് പിടിയിലായ ആയിരക്കണക്കിന് പേരെയാണ് നാടുകടത്തിയത്.
സുരക്ഷാപരിശോധനയില്‍ പൊലീസ് ഉദ്യോഗസ്ഥരുമായി സഹകരിക്കാൻ അഭ്യർഥിച്ച അധികൃതര്‍, അനധികൃത താമസക്കാരെ സംരക്ഷിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.