കുവൈത്ത് സിറ്റി: രാജ്യത്ത് താമസ, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിന് പരിശോധനകൾ തുടരുന്നു. കഴിഞ്ഞദിവസം വിവിധ ഇടങ്ങളിലായി നടത്തിയ പരിശോധനയിൽ 44 പ്രവാസികൾ പിടിയിലായി. റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ജനറൽ അഡ്മിനിസ്ട്രേഷന്റെ റിസർച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റാണ് പരിശോധന നടത്തിയത്. പിടിയിലായവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് പിന്നീട് കൈമാറി.
ദിവസങ്ങൾക്കുമുമ്പ് കുവൈത്ത് സിറ്റിയിൽ നടത്തിയ പരിശോധനയിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 29 പേരെ പിടികൂടിയിരുന്നു. വിവിധ പ്രദേശങ്ങളിൽ അതിന് തൊട്ടുമുമ്പ് വിവിധ രാജ്യക്കാരായ 140 പേരും കഴിഞ്ഞമാസം നടത്തിയ പരിശോധനയിൽ ആയിരത്തിനടുത്ത് പ്രവാസികളും അറസ്റ്റിലായിരുന്നു. പൊതു സുരക്ഷകാര്യ വിഭാഗം, ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസ്ക്യൂ പൊലീസ് എന്നിവയെല്ലാം ഒരുമിച്ചും അല്ലാതെയും പരിശോധന നടത്തുന്നുണ്ട്.
ഒരു ലക്ഷത്തിലേറെ അനധികൃത താമസക്കാര്‍ കുവൈത്തിൽ കഴിയുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇവരെ പിടികൂടുന്നതിനായി പരിശോധനകൾ തുടരുകയാണ്. പിടിയിലാകുന്നവരെ നാടുകടത്തും. പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായി സ്ഥിരം ചെക്ക്പോസ്റ്റുകൾ സ്ഥാപിക്കാനും അധികൃതർക്ക് പദ്ധതിയുള്ളതായി റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.