കുവൈത്ത് സിറ്റി: ബിരുദമില്ലാത്ത വിദേശികളുടെ വിസ പുതുക്കലിന് 60 വയസ്സ് പ്രായപരിധി നിശ്ചയിച്ച വിഷയത്തിൽ മാൻപവർ അതോറിറ്റിയുടെ നിർണായക യോഗം ബുധനാഴ്ച നടക്കും. നിയമവിരുദ്ധമെന്ന് ഫത്വ നിയമനിർമാണ സമിതി വ്യക്തമാക്കിയ സ്ഥിതിക്ക് തീരുമാനം പിൻവലിക്കുമെന്ന് ഉറപ്പാണ്.
ഒൗദ്യോഗിക പ്രഖ്യാപനത്തിനും എന്നുമുതൽ പ്രാബല്യത്തിലാകും എന്നതുമാണ് ഉറ്റുനോക്കുന്നത്. നേരത്തേ തീരുമാനം വന്നതിനുശേഷം വിസ പുതുക്കാൻ കഴിയാതെ തിരിച്ചുപോകേണ്ടിവന്നവർക്ക് പുതിയ വിസയിൽ തിരിച്ചുവരാൻ കഴിയുമോ എന്നും ഉറ്റുനോക്കുന്നു. അതിനിടെ 60 വയസ്സിന് മുകളിലുള്ളവർക്ക് ഇഖാമ പുതുക്കാൻ 250 ദീനാർ ഫീസ് ചുമത്തണമെന്നും പ്രത്യേക ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കണമെന്നും നിർദേശം ഉയർന്നിട്ടുണ്ട്.
മാൻപവർ പബ്ലിക് അതോറിറ്റി ഡയറക്ടർ ജനറൽ ആയി നിയമിതയായ ഇമാൻ ഹസൻ ഇബ്രാഹിം അൽ അൻസാരിയുടെ നേതൃത്വത്തിലുള്ള ആദ്യയോഗമാണ് ബുധനാഴ്ച ചേരാനിരിക്കുന്നത്. അഹ്മദ് മൂസ സസ്പെൻഷനിലായതിനെ തുടർന്നാണ് ഇവരുടെ നിയമനം.
നയപരമായ കാര്യത്തിൽ മന്ത്രിസഭയുമായി കൂടിയാലോചിക്കാതെ തീരുമാനമെടുത്തതാണ് അഹ്മദ് മൂസക്കെതിരെ നടപടിയെടുക്കാൻ കാരണം. 60 വയസ്സുകഴിഞ്ഞ ബിരുദമില്ലാത്ത പ്രവാസികളുടെ തൊഴിൽ പെർമിറ്റ് പുതുക്കലിന് ഏർപ്പെടുത്തിയ നിയന്ത്രണം അദ്ദേഹത്തിന് വിനയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.