കുവൈത്തിൽ 665 പേർക്ക്​ കൂടി കോവിഡ്​; ഒമ്പത്​​ മരണം

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 195 ഇന്ത്യക്കാർ ഉൾപ്പെടെ 665 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചവർ 21,967 ആയി. ഒമ്പത്​പേർ കൂടി മരിച്ചതോടെ കോവിഡ്​ മരണം 165 ആയി.

 

തിങ്കളാഴ്​ച 504 പേർ ഉൾപ്പെടെ 6621 പേർ രോഗമുക്​തി നേടി. ബാക്കി 15,181 പേരാണ്​ ചികിത്സയിലുള്ളത്​. ഇതിൽ 182 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 273,812 പേർ നിരീക്ഷണത്തിൽ കഴിയുന്നു.

ഫർവാനിയ ഗവർണറേറ്റ്​ 200, ഹവല്ലി ഗവർണറേറ്റ്​ 130, അഹ്​മദി ഗവർണറേറ്റ്​ 190, ജഹ്​റ ഗവർണറേറ്റ്​ 90, കാപിറ്റൽ ഗവർണറേറ്റ്​ 55 എന്നിങ്ങനെയാണ്​ പുതിയ കേസുകൾ.

റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ ജലീബ്​ അൽ ശുയൂഖ്​ 62, ഫർവാനിയ 43, ഹവല്ലി 44, ഖൈത്താൻ 37 എന്നിങ്ങനെ കേസുകൾ റിപ്പോർട്ട്​ ചെയ്യപ്പെട്ടു.

Tags:    
News Summary - 665 more covid in Kuwait, 9 death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.