കുവൈത്തിൽ 804 പേർക്ക്​ കൂടി കോവിഡ്​; മൂന്നു മരണം

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 261 ഇന്ത്യക്കാർ ഉൾപ്പെടെ 804 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചവർ 17,568 ആയി. മൂന്നുപേർ കൂടി മരിച്ചതോടെ കോവിഡ്​ മരണം 124 ആയി.

ബുധനാഴ്​ച 204 പേർ ഉൾപ്പെടെ 4885 പേർ രോഗമുക്​തി നേടി. ബാക്കി 12,559 പേരാണ്​ ചികിത്സയിലുള്ളത്​. ഇതിൽ 167 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 256,559 പേർ നിരീക്ഷണത്തിൽ കഴിയുന്നു.

ഫർവാനിയ ഗവർണറേറ്റ്​ 339, ഹവല്ലി ഗവർണറേറ്റ്​ 126, അഹ്​മദി ഗവർണറേറ്റ്​ 207, ജഹ്​റ ഗവർണറേറ്റ്​ 86, കാപിറ്റൽ ഗവർണറേറ്റ്​ 46 എന്നിങ്ങനെയാണ്​ പുതിയ കേസുകൾ.

റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ ജലീബ്​ അൽ ശുയൂഖ്​ 66, ഫർവാനിയ 108, ഹവല്ലി 47, ഖൈത്താൻ 71 എന്നിങ്ങനെ കേസുകൾ റിപ്പോർട്ട്​ ചെയ്യപ്പെട്ടു.

Tags:    
News Summary - 804 more covid case in kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.