കുവൈത്തിൽ 838 പേർക്ക്​ കൂടി കോവിഡ്​; എട്ട്​ മരണം

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 260 ഇന്ത്യക്കാർ ഉൾപ്പെടെ 838 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചവർ 21,302 ആയി. എട്ടുപേർ കൂടി മരിച്ചതോടെ കോവിഡ്​ മരണം 156 ആയി.

ഞായറാഴ്​ച 370 പേർ ഉൾപ്പെടെ 6117 പേർ രോഗമുക്​തി നേടി. ബാക്കി 15,029 പേരാണ്​ ചികിത്സയിലുള്ളത്​. ഇതിൽ 177 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 271,089 പേർ നിരീക്ഷണത്തിൽ കഴിയുന്നു.

ഫർവാനിയ ഗവർണറേറ്റ്​ 355, ഹവല്ലി ഗവർണറേറ്റ്​ 120, അഹ്​മദി ഗവർണറേറ്റ്​ 176, ജഹ്​റ ഗവർണറേറ്റ്​ 96, കാപിറ്റൽ ഗവർണറേറ്റ്​ 91 എന്നിങ്ങനെയാണ്​ പുതിയ കേസുകൾ.

റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ ജലീബ്​ അൽ ശുയൂഖ്​ 77, ഫർവാനിയ 124, ഹവല്ലി 44, ഖൈത്താൻ 74 എന്നിങ്ങനെ കേസുകൾ റിപ്പോർട്ട്​ ചെയ്യപ്പെട്ടു.

Tags:    
News Summary - 838 more covid in Kuwait; 8 death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.