കുവൈത്ത് സിറ്റി: കുവൈത്തിൽ 232 ഇന്ത്യക്കാർ ഉൾപ്പെടെ 841 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവർ 15,691 ആയി. ആറുപേർ കൂടി മരിച്ചതോടെ കോവിഡ് മരണം 118 ആയി.
തിങ്കളാഴ്ച 246 പേർ ഉൾപ്പെടെ 4339 പേർ രോഗമുക്തി നേടി. ബാക്കി 11,234 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 161 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 248,314 പേർ നിരീക്ഷണത്തിൽ കഴിയുന്നു.
ഫർവാനിയ ഗവർണറേറ്റ് 284, ഹവല്ലി ഗവർണറേറ്റ് 212, അഹ്മദി ഗവർണറേറ്റ് 166, ജഹ്റ ഗവർണറേറ്റ് 97, കാപിറ്റൽ ഗവർണറേറ്റ് 82 എന്നിങ്ങനെയാണ് പുതിയ കേസുകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.