കുവൈത്തിൽ 885 പേർക്ക്​ കൂടി കോവിഡ്; എട്ടുമരണം

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 184 ഇന്ത്യക്കാർ ഉൾപ്പെടെ 885 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. എട്ടുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 96 ആയി. ഇതുവരെ 12860 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​.

വ്യാഴാഴ്​ച 189 പേർ ഉൾപ്പെടെ 3640 പേർ രോഗമുക്​തി നേടി. ബാക്കി 9124 പേരാണ്​ ചികിത്സയിലുള്ളത്​. ഇതിൽ 190 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 2,36,004  പേർ നിരീക്ഷണത്തിൽ കഴിയുന്നു.

ഫർവാനിയ ഗവർണറേറ്റിൽ 265, ജഹ്​റ ഗവർണറേറ്റിൽ 97, അഹ്​മദി ഗവർണറേറ്റിൽ 197, ഹവല്ലി ഗവർണറേറ്റിൽ 251, കാപിറ്റൽ ഗവർണറേറ്റിൽ 75 എന്നിങ്ങനെയാണ്​ പുതിയ കേസുകൾ.

റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ ജലീബ്​ അൽ ശുയൂഖ്​ 73, ഫർവാനിയ 104, ഹവല്ലി 74, സൽവ 70 എന്നിങ്ങനെയാണ്​ കൂടുതലുള്ളത്​.

Tags:    
News Summary - 885 more covid in Kuwait and 8 death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.