കുവൈത്ത് സിറ്റി: കുവൈത്തിൽ 201 ഇന്ത്യക്കാർ ഉൾപ്പെടെ 887 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1382 പേർ കൂടി രോഗമുക്തി നേടി. ഇതോടെ രോഗമുക്തരായവർ 14,281 ആയി. ഇതുവരെ 28,649 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആറുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 226 ആയി. ബാക്കി 14,142 പേർ ചികിത്സയിലുണ്ട്. ഇതിൽ 187 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
ഫർവാനിയ ഗവർണറേറ്റിൽ 300 പേർ, അഹ്മദി ഗവർണറേറ്റിൽ 216 പേർ, ജഹ്റ ഗവർണറേറ്റിൽ 173 പേർ, ഹവല്ലി ഗവർണറേറ്റിൽ 117 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 81 പേർ എന്നിങ്ങനെയാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്.
റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ ജലീബ് അൽ ശുയൂഖ് 76, ഫർവാനിയ 74, ഖൈത്താൻ 42, അബ്ദലി 39, മംഗഫ് 38, അൽ വഹ 36 എന്നിവിടങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.