കുവൈത്ത് സിറ്റി: പ്രധാനമന്ത്രിയുടെ ആത്മ-നിര്‍ഭര്‍ ഭാരത് (സ്വാശ്രയ ഇന്ത്യ) പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്ജ് മാധ്യമ പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി. വ്യാപാരം, സാങ്കേതികവിദ്യ, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിൽ നടപ്പാക്കിയ പരിഷ്കാരങ്ങളും സാധ്യതകളും ചർച്ച ചെയ്തു. നൈപുണ്യ വികസനത്തിനും ഗവേഷണ-വികസനത്തിനുമുള്ള ആസൂത്രിത മുന്നേറ്റത്തിനൊപ്പം വ്യാപാരം വർധിപ്പിക്കാനും വിനോദസഞ്ചാരം, സാങ്കേതിക വികസനം എന്നിവക്കും സര്‍ക്കാര്‍ ഊന്നല്‍ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 9.5 ശതമാനം വളര്‍ച്ചയോടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമായ മുന്നേറ്റത്തിനൊരുങ്ങുകയാണ്. കയറ്റുമതിക്കായി 400 ബില്യണ്‍ ഡോളറിലധികം ചെലവഴിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതില്‍ 50 ശതമാനത്തിലേറെയും വര്‍ഷത്തിെൻറ ആദ്യ പകുതിയില്‍ തന്നെ സാധ്യമാക്കി. 2021 ഏപ്രില്‍ മുതല്‍ നവംബര്‍ വരെ കാലയളവില്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 50 ശതമാനത്തിലധികം വര്‍ധിച്ചു. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 82 ബില്യണ്‍ ഡോളറിെൻറ പ്രത്യക്ഷ വിദേശ നിക്ഷേപം നടന്നുവെന്നും അദ്ദേഹം അറിയിച്ചു.
2035ഓടെ ഇന്ത്യ പ്രതിവര്‍ഷം 120 മുതല്‍ 160 ബില്യണ്‍ വരെ ഡോളറിെൻറ നിക്ഷേപം നേടുമെന്നാണ് പ്രതീക്ഷ. ലോകത്തിലെ അതിവേഗം വളരുന്ന ടൂറിസം സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ. 2020 സാമ്പത്തിക വര്‍ഷത്തില്‍ 75 ബില്യണ്‍ ഡോളറിെൻറ ട്രാവല്‍ മാര്‍ക്കറ്റ് ഉണ്ടായിരുന്നു.
2027 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 125 ബില്യണ്‍ ഡോളറായി വളരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോഫ്റ്റ്വെയര്, ഐടി സേവനങ്ങള്‍ കയറ്റുമതി ചെയ്യുന്ന മുന്‍നിര രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് ചര്‍ച്ചയില്‍ എടുത്തുപറഞ്ഞു. ബഹിരാകാശ ഗവേഷണത്തിലും പര്യവേക്ഷണത്തിലും ഇന്ത്യ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്.
മംഗള്യാന് ഭ്രമണപഥത്തില്‍ എട്ടുവര്‍ഷം പൂര്‍ത്തിയാക്കി. 2023ല്‍ മനുഷ്യനെ വഹിച്ചുള്ള ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യമായ ഗഗന്യാന് വിക്ഷേപണ പദ്ധതിയും പുരോഗമിച്ചുകൊണ്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയും കുവൈത്തും തമ്മിലുള്ള നയതന്ത്രബന്ധം ആരംഭിച്ചതിെൻറ 60ാം വാര്‍ഷികം ആഘോഷിക്കുന്ന 2021ല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള മികച്ച ഉഭയകക്ഷി സഹകരണം അംബാസഡർ എടുത്തുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.