കുവൈത്ത് സിറ്റി: അൻഡലൂസിയയിൽ വീടിന് തീപിടിച്ചത് അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രണവിധേയമാക്കി. ബുധനാഴ്ച രാവിലെയാണ് സംഭവം. വീടിന്റെ രണ്ടാം നിലയിലുള്ള അപ്പാർട്മെന്റിലാണ് തീപിടിത്തമുണ്ടായത്. റിപ്പോർട്ട് ലഭിച്ച ഉടനെ സുലൈബിഖാത്ത്, അർദിയ കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമനസേന സ്ഥലത്തെത്തിയതായി ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. സംഘം വീടിനുള്ളിൽ അകപ്പെട്ട ഒമ്പതു പേരെ രക്ഷപ്പെടുത്തി. കാര്യമായ പരിക്കുകളൊന്നും ഏൽക്കാതെ തീ അണച്ചതായും ഫയർഫോഴ്സ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.