കുവൈത്ത് സിറ്റി: ഫർവാനിയ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ നൈറ്റിംഗേൽസ് ഓഫ് കുവൈത്തിന്റെ 2023 -24 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ബാസിയ ഹൈഡൻ ഹാളിൽ നടന്ന പൊതുയോഗത്തിൽ പ്രസിഡന്റ് സിറിൽ ബി. മാത്യു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുദീഷ് സുധാകർ സ്വാഗത പ്രസംഗവും വാർഷിക റിപ്പോർട്ട് അവതരണവും നിർവഹിച്ചു. ട്രഷറർ പ്രഭ രവീന്ദ്രൻ കണക്ക് അവതരിപ്പിച്ചു.
മേട്രൺ പുഷ്പ സൂസൻ ജോർജ് (രക്ഷാ.), സിറിൽ ബി. മാത്യു (പ്രസി.), സോണിയ തോമസ് (വൈ. പ്രസി.), ട്രീസ എബ്രഹാം (ജന.സെക്ര.), സുമി ജോൺ (ജോ. സെക്ര.), എബി ചാക്കോ തോമസ് (ട്രഷ., ഫിനാൻസ്), സോബിൻ തോമസ് (ട്രഷ., അക്കൗണ്ട്സ്)എന്നിവരാണ് പുതിയ ഭാരവാഹികൾ. സീമ ഫ്രാൻസിസ്, ശ്രീരേഖ സജീഷ് എന്നിവരെ ആർട്സ് കമ്മിറ്റിയിലേക്കും ബിന്ദു മോൾ സുഭാഷ്, ചിന്നപ്പദാസ് എന്നിവരെ സ്പോർട്സ് കമ്മിറ്റിയിലേക്കും തെരഞ്ഞെടുത്തു. പി.ആർ.ഒമാരായി സൗമ്യ എബ്രഹാം, സുദീഷ് സുധാകർ എന്നിവരും മീഡിയ കോഓഡിനേറ്റേഴ്സായി മെൽബിൻ ജോസഫ്, പ്രഭ രവീന്ദ്രൻ, പ്രോഗ്രാം കോഓഡിനേറ്റേഴ്സായി പ്രീത തോമസ്, മിഥുൻ എബ്രാഹം എന്നിവരും ഓഡിറ്ററായി ഷെറിൻ വർഗീസും തെരഞ്ഞെടുക്കപ്പെട്ടു. അഡ്വൈസറി അംഗങ്ങളായി റോയി യോഹന്നാൻ, ബിന്ദു തങ്കച്ചൻ, നിധീഷ് നാരായണൻ, സിജുമോൻ തോമസ്, ഷീജ തോമസ് എന്നിവർ പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.