ക്യാമ്പിൽ വെടിയേറ്റ് സൈനികൻ മരിച്ചു

കുവൈത്ത് സിറ്റി: സായുധ സേന ആസ്ഥാനത്തെ ക്യാമ്പിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് സൈനികൻ മരിച്ചതായി കുവൈത്ത് സൈന്യം പ്രസ്താവനയിൽ അറിയിച്ചു. ഞായറാഴ്ച രാവിലെയാണ് സംഭവം. സംഭവത്തിനുപിന്നിലെ കാരണങ്ങൾ വ്യക്തമല്ല. കൂടുതൽ അന്വേഷണത്തിനായി കുറ്റവാളിയെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും കുവൈത്ത് സായുധസേനയുടെ മോറൽ ഗൈഡൻസ് ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് വാർത്താകുറിപ്പിൽ അറിയിച്ചു.

ഇതുസംബന്ധിച്ച് ഔദ്യോഗിക സ്രോതസ്സുകളിൽനിന്നുള്ള വിവരങ്ങൾ മാത്രമേ സ്വീകരിക്കാവൂ എന്നും മാധ്യമങ്ങളോടും സോഷ്യൽ മീഡിയ ഉപയോക്താക്കളോടും അഭ്യർഥിച്ചു.

Tags:    
News Summary - A soldier died after being shot in the camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.