കുവൈത്ത് സിറ്റി: അബ്ബാസിയയിൽ തീപിടിത്തത്തിൽ രണ്ടു കുട്ടികൾ അടക്കം കുടുംബത്തിലെ നാലു പേർ മരിച്ച സംഭവത്തിൽ കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) കുവൈത്ത് അനുശോചിച്ചു. മരണപ്പെട്ടവരുടെ കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നതായും കെ.ഐ.ജി അറിയിച്ചു. കുവൈത്തിൽ ഉയർന്ന താപനില തുടരുന്ന പശ്ചാത്തലത്തിൽ ഉയർന്ന ജാഗ്രത പുലർത്താനും അപ്പാർട്ടുമെന്റുകളിലും സ്ഥാപനങ്ങളിലും അഗ്നിപ്രതിരോധ സംവിധാനങ്ങൾ ഉറപ്പാക്കാനും ഭാരവാഹികൾ ഉണർത്തി.
കുവൈത്ത് സിറ്റി: സംഭവത്തിൽ കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. കുവൈത്തിൽ കഠിനമായ ചൂടും അസ്ഥിരമായ കാലാവസ്ഥയും തുടരുന്നതിനാൽ കൂടുതൽ ശ്രദ്ധയും കരുതലും പ്രവാസി സമൂഹത്തിന്റെ ഭാഗത്ത് നിന്നുണ്ടാവണമെന്നും കെ.എം.സി.സി ഭാരവാഹികൾ ഉണർത്തി.
കുവൈത്ത് സിറ്റി: അബ്ബാസിയയിൽ തീപിടിത്തത്തിൽ മലയാളി കുടുംബത്തിലെ നാലു പേർ മരണമടഞ്ഞ സംഭവത്തിൽ കല കുവൈത്ത് അനുശോചിച്ചു. കുടുംബത്തിന്റെ മരണത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായും കല കുവൈത്ത് ഭാരവാഹികൾ അറിയിച്ചു.
കുവൈത്ത് സിറ്റി: അബ്ബാസിയയിൽ ഉണ്ടായ തീപിടുത്തത്തിൽ മാത്യു മുളക്കൽ, ലിനി എബ്രഹാം രണ്ടു കുട്ടികൾ എന്നിവരുടെ അതിദാരുണമായ വേർപാടിൽ കുവൈത്ത് ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി ആദരാഞ്ജലി അർപ്പിച്ചു.
എം.പി മാരായ കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി എന്നിവർ ഒ.ഐ.സി.സി ഭാരവാഹികളുമായി ബന്ധപ്പെട്ടതായും ഒ.ഐ.സി.സി. കെയർ യൂനിറ്റിന്റെ നേതൃത്വത്തിൽ മൃതശരീരം നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ പുരോഗമിച്ചു വരുന്നതായും ഭാരവാഹികൾ അറിയിച്ചു.
കുവൈത്ത് സിറ്റി: അബ്ബാസിയയിൽ ഉണ്ടായ തീപിടിത്തത്തിൽ നാലുപേർ അടങ്ങുന്ന മലയാളി കുടുംബത്തിന്റെ ദാരുണാന്ത്യത്തിൽ കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ കുവൈത്ത് അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. തീപിടിത്ത ദുരന്തങ്ങൾക്കെതിരെ കൂടുതൽ ശ്രദ്ധയും കരുതലും വേണമെന്നും കെ.ഡി.എൻ.എ ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.