കുവൈത്ത് സിറ്റി: ധനമന്ത്രിയും സാമ്പത്തിക, നിക്ഷേപ കാര്യ സഹമന്ത്രിയുമായ ഡോ. അൻവർ അൽ മുദാഫ് യു.എസ് അംബാസഡർ കാരെൻ സസഹരയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങൾക്കും പൊതുവായി താൽപര്യമുള്ള സാമ്പത്തിക വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. എല്ലാ രാജ്യങ്ങളുമായും തന്ത്രപരമായ ബന്ധങ്ങൾ സ്ഥാപിക്കാൻ കുവൈത്തിന് താൽപര്യമുണ്ടെന്ന് അൽ മുദാഫ് പറഞ്ഞു.
വിദേശ നിക്ഷേപം ആകർഷിക്കുന്ന പ്രാദേശികവും അന്തർദേശീയവുമായ സാമ്പത്തിക വാണിജ്യ കേന്ദ്രമായി മാറുക എന്നതാണ് രാജ്യത്തിന്റെ കാഴ്ചപ്പാട്. ഇതിന് അനുസൃതമായി നിരവധി മെഗാ പദ്ധതികൾ നടപ്പിലാക്കാൻ കുവൈത്ത് ഉദ്ദേശിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. മികച്ച പദ്ധതികൾ നടപ്പാക്കുന്നതിലൂടെ ആഗോള സാമ്പത്തിക സൂചകങ്ങളിൽ കുവൈത്തിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്തിന്റെ ഭാവി വികസന പദ്ധതികൾക്കായി യുവാക്കളെ യോഗ്യരാക്കുന്നതിന് അവരുടെ വികസനത്തിനും പുരോഗതിക്കും കുവൈത്ത് മികച്ച ശ്രദ്ധ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.