ജെനാൻ അൽ ഷെരീഫ് അറബ് ചൈൽഡ് പാർലമെന്റ് പ്രതിനിധകൾകൊപ്പം
കുവൈത്ത് സിറ്റി: ഷാർജയിൽ നടന്ന അറബ് ചൈൽഡ് പാർലമെന്റിന്റെ നാലാമത് സെഷനിൽ കുവൈത്തിലെ ജെനാൻ അൽ ഷെരീഫ് അധ്യക്ഷത വഹിച്ചു.
സെഷനിൽ അറബ് കുട്ടികളുടെ ആവശ്യങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിൽ ചർച്ചകൾ നടന്നു. സുസ്ഥിര വികസനത്തിനും സാമൂഹിക നീതിക്കും ആവശ്യമായ സംരംഭങ്ങൾ വാഗ്ദാനം ചെയ്യുന്നതിൽ എം.പിമാരുടെ സാമൂഹിക ഉത്തരവാദിത്തത്തെക്കുറിച്ചും വിലയിരുത്തി.16 അറബ് രാജ്യങ്ങളിൽ നിന്നുള്ള 54 കുട്ടികൾ പങ്കെടുത്തു. അറബ് ലീഗ് പിന്തുണയിൽ പ്രവർത്തിക്കുന്നതാണ് അറബ് ചൈൽഡ് പാർലമെന്റ്. ഓരോ അംഗരാജ്യത്തിലെയും നാല് ആണ് കുട്ടികളും പെൺകുട്ടികളുമാണ് പാർലമെന്റിൽ പങ്കെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.