കുവൈത്ത് സിറ്റി: 'മാനവിക സാഹോദര്യത്തിെൻറ പ്രസക്തി' എന്ന വിഷയത്തിൽ ഫാ. ജിബു ചെറിയാൻ, അൻവർ സഇൗദ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. മനുഷ്യർ പരസ്പരം ബഹുമാനിച്ചും വിനയം കാണിച്ചും സഹകരിച്ച് ജീവിക്കണമെന്നും മതം അതിന് സഹായകമാണെന്നും ഫാ. ജിബു ചെറിയാൻ പറഞ്ഞു.
ആഘോഷങ്ങൾ ആഘോഷങ്ങളാവുന്നത് എല്ലാ വിഭാഗം ജനങ്ങളും അതിനോട് ചേർന്ന് സന്തോഷം പങ്കിടുേമ്പാളാണെന്നും വെറുപ്പിെൻറ ശക്തികൾ വിദ്വേഷം പരത്താൻ ശ്രമിക്കുേമ്പാൾ ഒന്നിച്ചിരിക്കാനുള്ള അവസരങ്ങൾ കൂടുതലായി സൃഷ്ടിച്ച് അതിനെ ചെറുത്തുതോൽപ്പിക്കണമെന്ന് അൻവർ സഇൗദ് പറഞ്ഞു. ജോർജ് മാത്യൂ, എ.പി. പ്രസാദ് എന്നിവർ സംസാരിച്ചു. കെ.െഎ.ജി അബ്ബാസിയ ഏരിയ പ്രസിഡൻറ് നൗഫൽ അധ്യക്ഷത വഹിച്ചു. സൗഹൃദ വേദി അബ്ബാസിയ ഏരിയ കൺവീനർ യൂസുഫ് സക്കരിയ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.