കുവൈത്ത് സിറ്റി: കുവൈത്ത് അത്തോളി മുസ് ലിം വെൽഫെയർ അസോസിയേഷൻ (കാംവ) ജനറൽ ബോഡി യോഗം ദജീജ് മെട്രോ മെഡിക്കൽ ഗ്രൂപ് കോഓപറേറ്റ് ഹാളിൽ ചേർന്നു.
പ്രസിഡന്റ് സി.കെ. അർഷാദ് അധ്യക്ഷത വഹിച്ച ചടങ്ങ് ഫാറൂഖ് ഹമദാനി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം.കെ സുജാഹുദ്ദീൻ പ്രവർത്തന റിപ്പോർട്ടും, റിയാസ് കെ.പി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
ഹാഷിം പാറമ്മൽ, ഹസ്സൻ ചാലക്കൽ, എച്ച്.എം. ഫൈസൽ, നാസർ കെ.പി. വേളൂർ, ഹുസൈൻ എ.കെ, യൂസഫ് മാട്ടുവയിൽ, റഫീഖ് താജ്, മുഫീദ് മുഹമ്മദ്, ഫഹദ് ഹാഷിം എന്നിവർ സംസാരിച്ചു. ഫർഹാൻ ഫൈസൽ ഖിറാഅത്ത് നടത്തി. എം.കെ സുജാഹുദ്ദീൻ സ്വാഗതവും ആർ.കെ ജിൽഷാദ് നന്ദിയും പറഞ്ഞു. സി.കെ. ആരിഫ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.ഭാരവാഹികൾ: കെ.പി. അബ്ദുൽ നാസർ (പ്രസി.), എ.കെ. ഹുസൈൻ, എം.കെ. സുജാഹുദ്ദീൻ (വൈ.പ്രസി.), ആർ.കെ. ജിൽഷാദ് (ജന.സെക്ര.), മുഫീദ് മുഹമ്മദ് റഹ്മാൻ, ഫഹദ് ഹാഷിം പാറമ്മൽ (ജോ.സെക്ര.), യൂസുഫ് മാട്ടുവയൽ (ട്രഷ.), ഗഫൂർ അത്തോളി (പരസ്പര സഹായ നിധി കൺവീനർ), ഹാഷിം പാറമ്മൽ, ഹസ്സൻ ചാലക്കൽ (രക്ഷാധികാരി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.