കുവൈത്ത് സിറ്റി: വിവിധ കേസുകളിൽ പ്രതിയായ ബിദൂനി തലാൽ ഹമദ് അൽ ഷമ്മരി കൊല്ലപ്പെട്ടതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
പ്രതിയുടെ ഒളിവുകേന്ദ്രം സുരക്ഷാ സേന കണ്ടെത്തുകയും അറസ്റ്റ് ഓപറേഷൻ സമയത്ത് ഇയാൾ സേനക്ക് നേരെ വെടിയുതിർക്കാനും ആരംഭിച്ചു. ഇതോടെ സേനയുടെ പ്രതികരണം ആവശ്യമായി വന്നു. വെടിവെപ്പിൽ പരിക്കേറ്റ പ്രതിയെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചതായും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. പ്രതി ഉപയോഗിച്ച ആയുധം കണ്ടുകെട്ടി.
വിവിധ കേസുകളിൽ പ്രതിയായ തലാൽ ഹമദ് അൽ ഷമ്മരിക്കെതിരെ ഡിസംബർ 31 ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നോട്ടീസ് പുറത്തിറക്കിയിരുന്നു. തലാൽ ഹാമിദ് അൽ ഷമ്മരിയെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നവർ മന്ത്രാലയത്തെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ആയുധധാരിയായ ഷമ്മരിയുമായി നേരിട്ട് ഇടപഴകാനെ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.