കുവൈത്ത് സിറ്റി: രാജ്യത്ത് ജനുവരി അഞ്ച് മുതൽ വിസ നിയമ ലംഘനങ്ങൾക്ക് പുതിയ പിഴകൾ ഏർപ്പെടുത്തും. താമസ നിയമലംഘകർ, നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവർ എന്നിവരിൽ നിന്ന് കനത്ത പിഴകൾ ഈടാക്കും. സന്ദർശക വിസയിലെത്തി താമസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടർന്നാൽ പ്രതിദിനം 10 ദീനാർ ഈടാക്കും. ഇത്തരക്കാർക്കുള്ള കൂടിയ പിഴ 2000 ദീനാറാണ്. താമസ കാലാവധി കഴിഞ്ഞവർക്കും, രാജ്യം വിടാതെ തുടരുന്നവർക്കും പുതിയ സംവിധാനം ബാധകമാണ്.
ഗ്രേസ് പിരിയഡിന് ശേഷവും നവജാതശിശുക്കളെ രജിസ്റ്റർ ചെയ്യാതിരുന്നാൽ ആദ്യ മാസത്തേക്ക് പ്രതിദിനം രണ്ടു ദീനാറും തുടർന്നുള്ള മാസങ്ങൾക്ക് നാലു ദീനാർ വീതവും പിഴ നൽകണം. ഇതിനുള്ള പരമാവധി പിഴയും 2000 ദീനാറാണ്. തൊഴിൽ വിസ ലംഘനങ്ങൾക്ക് ഗ്രേസ് പീരിയഡിന് ശേഷം ആദ്യ മാസത്തേക്ക് രണ്ടു ദീനാറും തുടർന്നുള്ള മാസങ്ങൾക്ക് നാല് ദീനാറും ഈടാക്കും. പരമാവധി പിഴ 1200 ദീനാറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.