കുവൈത്ത് സിറ്റി: കുവൈത്ത് ആതിഥേയത്വം വഹിച്ച 26-ാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ വിജയത്തിൽ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് നന്ദി അറിയിച്ചു. ടൂർണമെന്റിന് ഒരുക്കങ്ങൾ പൂർത്തിയാക്കുകയും മികച്ച സംഘാടനം നടത്തുകയും പിന്തുണ നൽകുകയും ചെയ്ത എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും നന്ദി അറിയിക്കുന്നു.
അവരുടെ പരിശ്രമങ്ങൾ മഹത്തരമാണ്. ടൂർണമെന്റ് ഗംഭീരമായി നടത്താൻ കഴിഞ്ഞത് രാജ്യത്തിന് അഭിമാനമാണ്. സഹകരിച്ച എല്ലാവർക്കും അമീർ അഗാധമായ നന്ദിയും അഭിനന്ദനവും അറിയിച്ചു. ഉദ്ഘാടന ചടങ്ങിന് സമാനമായി സമാപനദിനത്തിലും വർണാഭമായ പരിപാടികളാണ് ജാബിർ അൽ അഹമ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ ഒരുക്കിയത്. സംഗീത ബാൻഡും ഫയർ ഷോയും ആകർഷകമായി. അറേബ്യൻ ഗൾഫ് കപ്പിന്റെ കൂറ്റൻ മോഡലും ഗ്രൗണ്ടിൽ ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.