കുവൈത്ത് സിറ്റി: സൗഹൃദവേദി കുവൈത്ത് സിറ്റി ഏരിയ ക്രിസ്മസ് പുതുവത്സര പരിപാടി സംഘടിപ്പിച്ചു. പി.പി. അബ്ദുൽ റസാഖ് ക്രിസ്മസ്- പുതുവത്സര സന്ദേശം നൽകി. വർത്തമാന കാലത്ത് പരസ്പര സൗഹൃദങ്ങളും സ്നേഹത്തോടെയും ബഹുമാനത്തോടെയും തങ്ങളുടെ ആശയങ്ങൾ പ്രകടിപ്പിക്കാവുന്ന വേദികളും ഉണ്ടാകേണ്ടതിന്റെ പ്രസക്തി അദ്ദേഹം സൂചിപ്പിച്ചു.
സൗഹൃദവേദി പ്രസിഡന്റ് അഭിലാഷ് അധ്യക്ഷത വഹിച്ചു. നവാസ്, നൗഷാദ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഉണ്ണി പുതുവത്സാരാശംസ നേർന്നു. ഷാജി ആലുവ സ്വാഗതവും സൗഹൃദവേദി കുവൈത്ത് സിറ്റി ഏരിയ രക്ഷാധികാരി നൗഫൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.