വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ നടപടി; വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പള്ളികളിലും സ്മാർട്ട് മീറ്ററുകൾ

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് വൈ​ദ്യു​തി ക്ഷാ​മം പ​രി​ഹ​രി​ക്കാ​ന്‍ ന​ട​പ​ടി​ക​ളു​മാ​യി ജ​ല-​വൈ​ദ്യ​ുതി മ​ന്ത്രാ​ല​യം. തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ വൈ​ദ്യ​ുതി ഉ​പ​ഭോ​ഗം നി​യ​ന്ത്രി​ക്ക​ലാ​ണ് ഒ​രു ന​ട​പ​ടി. ഇ​തി​ന്റെ ഭാ​ഗ​മാ​യി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും പ​ള്ളി​ക​ളി​ലും സ്മാ​ർ​ട്ട് മീ​റ്റ​റു​ക​ൾ സ്ഥാ​പി​ക്കും.

വേ​ന​ൽ സീ​സ​ണ്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ് ഇ​വി​ട​ങ്ങ​ളി​ല്‍ സ്മാ​ർ​ട്ട് മീ​റ്റ​റു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ഇ​തി​ലൂ​ടെ ഉ​പ​ഭോ​ഗ നി​ര​ക്ക് കു​റ​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. നേ​ര​ത്തെ വൈ​ദ്യ​ുതി ലോ​ഡ് കു​റ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ​നി​ന്ന് ഫാ​ക്ട​റി പ്ര​വ​ർ​ത്ത​ന സ​മ​യം മാ​റ്റി നി​ർ​ണയി​ക്ക​ണ​മെ​ന്ന് മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ വേ​ന​ലി​ൽ കു​വൈ​ത്തി​ല്‍ വൈ​ദ്യു​തി ഉ​പ​ഭോ​ഗം എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന സൂ​ചി​ക​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. നി​ല​വി​ലെ വൈ​ദ്യ​ുതി പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ന്‍ ഗ​ൾ​ഫ് ഇ​ന്റ​ർ ക​ണ​ക്ഷ​ൻ ഉ​പ​യോ​ഗി​ക്കു​മെ​ന്നും സൂ​ച​ന​ക​ളു​ണ്ട്.

Tags:    
News Summary - Action to solve power shortage; Smart meters in educational institutions and churches

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.