കുവൈത്ത് സിറ്റി: അൽ മദ്റസത്തുൽ ഇസ്ലാമിയ ഫഹാഹീൽ ബ്രാഞ്ച് പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശനോത്സവം സംഘടിപ്പിച്ചു.കേരള ഇസ്ലാമിക് ഗ്രൂപ് കേന്ദ്ര വൈസ് പ്രസിഡൻറ് പി.ടി. ശരീഫ് ഉദ്ഘാടനം ചെയ്തു. മദ്റസ പ്രിൻസിപ്പൽ എം.കെ. നജീബ്, വൈസ് പ്രിൻസിപ്പൽ എ.സി. മുഹമ്മദ് സാജിദ് എന്നിവർ സംസാരിച്ചു.
കെ.ഐ.ജി ജനറൽ സെക്രട്ടറി പി.ടി. ഷാഫി, അബുഹലീഫ ഏരിയ പ്രസിഡൻറ് അബ്ദുൽ ബാസിത് പാലാറ, ഫഹാഹീൽ ഏരിയ പ്രസിഡൻറ് സാബിക് യൂസുഫ് എന്നിവർ സംസാരിച്ചു.
ഹെവൻസ് പാഠ്യപദ്ധതിയിൽ പഠനം നടത്തുന്ന സ്കൈ ക്ലാസുകളിലെ റിഷിൽ, അമൽ സാറ, ഇലാൻ, ഇനാം, ലവൈസ, മിൻഹ, നുറൈസ്, സയാൻ തുടങ്ങിയ കുട്ടികൾ ഖുർആൻ പാരായണം നടത്തി.
അബാൻ, ഹാസിം, മറിയം, സുഹ, ഹാതിം, ഇഷ, റയ്യാൻ തുടങ്ങിയവർ നിത്യ ജീവിതത്തിലെ വിവിധ പ്രാർഥനകൾ അവതരിപ്പിച്ചു. മിൻഹ, സൽഹ, ഷെസ സമീർ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.
ഓൺലൈനിൽ നടത്തിയ പരിപാടിയിൽ പി.ടി.എ പ്രസിഡൻറ് സയാം ബഷീർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സാബിർ സ്വാഗതവും സിറിൻ ജംഷീദ് ഖിറാഅത്തും നടത്തി.നിയാസ് ഇസ്ലാഹി സമാപന പ്രസംഗം നടത്തി. അധ്യാപകരായ ഉസാമ അബ്ദുൽ റസാഖ്, ഡാനിഷ്, നൂറ, ജസീറ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.